വടകര: നാദാപുരം ഗവ. ആശുപത്രിയിലെ മെഡിക്കല്‍ കണ്‍സള്‍ട്ടൻറും, പൊന്മേരി ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. സി.കെ. അരവിന്ദാക്ഷന് (56) നിര്യാതനായി.സിനിമ, സീരിയല്‍, നാടകരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. പാനൂര്‍ ഗവ. ആശുപത്രി, വടകര ജില്ല ആശുപത്രി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.എം.എ മുന്‍ വടകര ബ്രാഞ്ച് പ്രസിഡൻറായിരുന്നു. പിതാവ്: പരേതനായ ചേരിക്കാട്ടില്‍ ബാലക്കുറുപ്പ്. മാതാവ്: മീത്തലെ പുത്തൂര്‍ മീനാക്ഷിയമ്മ.ഭാര്യ: ഡോ. വന്ദന അരവിന്ദ് (ഗൈനക്കോളജിസ്റ്റ്, വടകര സഹകരണ ആശുപത്രി). മക്കള്‍: അഞ്ജലി വി. അരവിന്ദ്, വൈഷ്ണവി വി. അരവിന്ദ്. സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടിയമ്മ, അഡ്വ. സി.കെ. രാമകൃഷ്ണന് (െഹെകോടതി), പരേതനായ വേണുഗോപാലന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒന്പതിനു വില്യാപ്പള്ളിയിലെ പുറത്തൂട്ടയില് വീട്ടുവളപ്പിൽ.