വണ്ടൂർ: സംസ്ഥാനപാതയിലെ പോരൂർ പുളിയക്കോട് കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊണ്ടുപറമ്പിൽ വേലായുധെൻറ മകൻ വിനോദ് കുമാറാണ് (37) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.
വിനോദ് സഞ്ചരിച്ച ബൈക്കിൽ പിറകെവന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽനിന്ന് വീട്ടിലേക്ക് പോകാനായി ബൈക്ക് തിരിച്ചപ്പോഴായിരുന്നു സംഭവം. മാരകമായി പരിക്കേറ്റ വിനോദിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരിങ്കൽ ക്വാറിയിലെ തൊഴിലാളിയാണ് വിനോദ്. മാതാവ്: ലക്ഷ്മി. ഭാര്യ: സജിത. മക്കൾ: വൈശാഖ്, ഗോകുൽ.