കല്ലടിക്കോട്: പെയിൻറിങ്ങിനിടെ കാൽ വഴുതിവീണ് തൊഴിലാളി മരിച്ചു. കിരാപടിയന്നൂർ ചിറ്റേത്ത് ലോറൻസിെൻറ മകൻ ജെൻസൻ (36) ആണ് മരിച്ചത്. കല്ലടിക്കോട് ചർച്ചിലെ പെയിൻറിങ്ങിന് വേണ്ടി ഭിത്തി കഴുകുന്നതിനിടെയാണ് സംഭവം. പാലക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കാരമട ഗുഡ് ഷെപ്പേർഡ് ചർച്ച് സെമിത്തേരിയിൽ. മാതാവ്: തങ്കമ്മ. ഭാര്യ: ശാന്തിനി. മക്കൾ: ലയാ, ലിയോ.