വെള്ളലശ്ശേരി: പൗരപ്രമുഖനും മുൻകാല സജീവ കോൺഗ്രസ് പ്രവർത്തകനുമായ മോടൻപിലാക്കൽ ഇബ്രാഹിം (78) നിര്യാതനായി. പഴയകാല വോളിബാൾ കളിക്കാരനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിമ്മയ്യ. മക്കൾ: ആയിശക്കുട്ടി, അബ്ദുൽ കരീം, മൈമൂന, റസിയ. മരുമക്കൾ: മുഹമ്മദ്, സൈഫുദ്ധീൻ, നസീമ ബീവി, പരേതനായ മുഹമ്മദ്.