ഓമശ്ശേരി: മർകസ് ലോ കോളജ് അവസാന വർഷ എൽഎൽ.ബി വിദ്യാർഥി നടമ്മൽപൊയിൽ ഉരാളുകണ്ടിയിൽ യു.കെ.സദഖത്തുല്ല സഖാഫി (33) നിര്യാതനായി. ഓമശ്ശേരി സുനനുൽ ഹുദ മദ്റസ അധ്യാപകൻ, സിറാജ് ഓമശ്ശേരി ലേഖകൻ, എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.പിതാവ്: പരേതനായ ചെങ്ങറ അബ്ദുറഹ്മാൻ ഹാജി. മാതാവ്: ഫാത്തിമ. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഫാത്തിമ സഹല, ഫാത്തിമ സൽവ, ഫാത്തിമ സുബീഹ. സഹോദരങ്ങൾ: യു.പി ജലീൽ സഖാഫി, അബ്ബാസ് (ഒമാൻ), സൽമ, ആമിന ഷംന, സൈഫുന്നിസ.