കോഴിക്കോട്: കോഴിക്കോട് രൂപതാംഗമായ ഫാ. എം.എച്ച്. ആൻറണി (68) നിര്യാതനായി. വയനാട് പള്ളിക്കുന്ന് മുളരമ്പത്ത് ജെ.വി. ഹെന്‍ഡ്രി- രത്ന മേരി ദമ്പതികളുടെ മകനാണ്. കണ്ണൂര്‍ ബര്‍ണശ്ശേരി, കുറ്റൂര്‍, കൊട്ടുകപ്പാറ, പാറക്കപ്പാറ, കീഴ്പള്ളി ഇടവകകളിലും മാതമംഗലം എസ്റ്റേറ്റ് മാനേജരായും കോഴിക്കോട് രൂപതയിലെ മാനന്തവാടി അമലോത്ഭവ മാത, മേപ്പാടി സെൻറ് ജോസഫ്, പള്ളിക്കുന്ന് ലൂര്‍ദ് മാത, കാപ്പന്‍കൊല്ലി സെൻറ് സെബാസ്റ്റ്യന്‍, മാഹി സെൻറ് തെരേസ, കോഴിക്കോട് ദേവമാത കത്തീഡ്രല്‍ എന്നീ ദേവാലയങ്ങളിലും ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതരായ എം.എച്ച്. ക്രിസ്റ്റീന, സി. റജീന എസ്.സി.സി.ജി, എം. എച്ച്. ജോയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മേരിക്കുന്ന് ഹോളി റെഡീമര്‍ ദേവാലയ െസമിത്തേരിയില്‍.