വള്ളിക്കുന്ന്: പരേതനായ അഴീക്കൽ നാലകത്ത് മുഹമ്മദ് മകനും പ്രമുഖ കോൺട്രാക്ടറും ഹമീദ് ആൻഡ് കമ്പനി സ്ഥാപകനുമായ എ.എൻ. ഹമീദ് ഹാജി (87) നിര്യാതനായി. കടലുണ്ടി നഗരം മുസ്ലിം അനാഥ സംരക്ഷണ സംഘം ട്രഷററും കടലുണ്ടി നഗരം മഹല്ല് കമ്മിറ്റി അംഗവുമാണ്. ഭാര്യ: എൻ.വി. ആസിയ. മകൾ: സൈനബ. മരുമകൻ: അബ്ദുൽ ഖാദർ എന്ന കുഞ്ഞു. സഹോദരങ്ങൾ: ഖദീജ കടലുണ്ടി, പരേതരായ കോയക്കുട്ടി, ബീപാത്തുമ്മ, ഉമ്മാത്തക്കുട്ടി, ബിയ്യാത്തുട്ടി, കുഞ്ഞിബീവി.