മുതിർന്ന കോൺഗ്രസ് നേതാവ് ജോൺ ജേക്കബ് വള്ളക്കാലിൽ
ചെങ്ങന്നൂർ: കോൺഗ്രസിെൻറ തലമുതിർന്ന നേതാവ് കടപ്ര പരുമല വള്ളക്കാലിൽ ജോൺ ജേക്കബ് വള്ളക്കാലിൽ (ബേബിച്ചായൻ -94) നിര്യാതനായി. കെ.പി.സി.സി അംഗമാണ്. ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് കേരള സർക്കാർ മുഖേന ഔദ്യോഗികമായി റിക്രൂട്ടിങ് ഏജൻസിയായി ഓവർസീസ് െഡവലപ്മെൻറ് ആൻഡ് എംപ്ലോയീസ് കൺസൾട്ടിങ് കോർപറേഷൻ രൂപവത്കരിക്കുമ്പോൾ ആദ്യത്തെ ചെയർമാനായിരുന്നു. പിന്നീട് കരകൗശല ക്ഷേമനിധി ബോർഡ്, ക്ഷീരവികസന ബോർഡ് ചെയർമാൻ പദവികളിൽ പ്രവർത്തിച്ചു. നേരത്തേ കേരള കോൺഗ്രസ്-മാണി-ജേക്കബ് വിഭാഗങ്ങളിൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പത്തനംതിട്ട പ്രഥമ ജില്ല കൗൺസിൽ അംഗമായിരുന്നു. ഇടതുമുന്നണി സ്ഥാനാർഥിയായി തിരുവല്ലയിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് ആലപ്പുഴ, പത്തനംതിട്ട ജില്ല പ്രസിഡൻറ്, കേരള കർഷക യൂനിയൻ സംസ്ഥാന പ്രസിഡൻറ്, കടപ്ര പഞ്ചായത്ത് മെംബർ, വൈസ് പ്രസിഡൻറ്, പമ്പ റിവർ ഫാക്ടറി തൊഴിലാളി യൂനിയൻ പ്രസിഡൻറ്, 30 വർഷം പരുമല മിൽക്ക് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിലും ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂൾ, വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലും ഭദ്രാസന സമിതിയിലും പരുമല ആശുപത്രി കമ്മിറ്റിയിലും പ്രവർത്തിച്ചു. ദീർഘകാലം പരുമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറായിരുന്നു. ഭാര്യ: കുറിയന്നൂർ കട്ടയിൽ കാലായിൽ കുടുംബാംഗം സാറാമ്മ ജോൺ. മക്കൾ: അഡ്വ. ജോർജ് വള്ളക്കാലിൽ, സഖറിയ ജോൺ (സാഖ് ഒപ്ടിക്കൽസ്, സ്റ്റോർ ജങ്ഷൻ, മാന്നാർ), പരേതരായ തോമസ് ജോൺ, മോഹൻ ജോൺ. മരുമക്കൾ: കല്ലട മാട്ടയിൽ സാറാമ്മ, വെങ്ങാഴിൽ ഷീല, തേവർകാട്ടിൽ വൈനി, കരുപ്പാച്ചേരിൽ ഷീജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് പരുമല സെമിനാരി പള്ളി സെമിത്തേരിയിൽ.