ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്തിൽ 35 വർഷത്തോളം ഇമാം ആയിരുന്ന ശാസ്താംകോട്ട വേങ്ങ വാഹിദ മൻസിലിൽ യൂസുഫ് മുസ്ലിയാർ (85) നിര്യാതനായി. കായംകുളം, മറുത്തുന്നൂർകുളങ്ങര, വെളുത്തമണൽ മുസ്ലിം ജമാഅത്ത് പള്ളികളിൽ ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: അയിഷാബീവി. മക്കൾ: സാജിതാബീഗം (മൈനാഗപ്പള്ളി പഞ്ചായത്ത് മുൻ അംഗം), അഷ്റഫ് (പൊലീസ് സബ് ഇൻസ്പെക്ടർ, കൊല്ലം), അസ്ലം, അനസ് (സൗദി), മാജിത (അധ്യാപിക), വാഹിദ (അധ്യാപിക). മരുമക്കൾ: തങ്ങൾകുഞ്ഞ് (കാഞ്ഞിരംവിളയിൽ), ഷാജഹാൻ (കല്ലുവിളയിൽ), ഷഫീഖ് (മാധ്യമം, തിരുവനന്തപുരം).