കൊല്ലം: ചിന്നക്കട മുസ്ലിം ജമാഅത്ത് മുൻ ജോയന്റ് സെക്രട്ടറിയും ഭരണസമിതി അംഗവുമായ കൊല്ലം പള്ളിമുക്ക് അജിനാ മൻസിലിൽ ഹാജി അബ്ദുൽ ലത്തീഫ് (78) നിര്യാതനായി. ഭാര്യ: ഷെഫീക്കാബീവി. മക്കൾ: സനോഫർ (സിനാൻ സ്റ്റീൽസ്, കൊല്ലം), മുബീന നജുമുദ്ദീൻ (ജില്ല ആശുപത്രി, കൊല്ലം), ബുഷ്റാബീവി, വഹീദാബീഗം (അധ്യാപിക), അജീനാബീഗം (അംഗൻവാടി), പരേതനായ ഫാറൂക്ക്. മരുമക്കൾ: നുജുമുദ്ദീൻ അഹമ്മദ് (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി, ജില്ല ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം), ഷാജഹാൻ, ഷറഫുദ്ദീൻ (ഹോട്ടൽ ഒയാസിസ്, ഓച്ചിറ), നസീർ, താഹിറ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കടപ്പാക്കട മക്കാനിപള്ളി ഖബർസ്ഥാനിൽ.