ചാത്തിനാംകുളം: കിടുത്തട്ടില്‍ വീട്ടില്‍ പരേതനായ ആര്. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (91, റിട്ട. അധ്യാപിക, ഈശ്വരവിലാസം എച്ച്.എസ്.എസ്, ഇരുമ്പനങ്ങാട്) നിര്യാതയായി. മക്കള്‍: കെ.ബി. രാജന് (നായര്‍ സർവിസ് സൊസൈറ്റി പ്രതിനിധി സഭാംഗം, റിട്ട.ഡെപ്യൂട്ടി ഫിനാന്‍സ് ഓഫിസര്‍, കെല്‍ട്രോണ്‍), കെ.ബി. രാജീവ് കുമാര്‍, കെ.ബി. സജീവ്കുമാര്‍. മരുമക്കൾ: എസ്. അനിത, റീന, പുഷ്പകുമാരി (സെക്രട്ടറി, അഞ്ചാലുംമൂട് ബ്ലോക്ക് റൂറല്‍ ഹൗസിങ് സഹകരണ സംഘം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം സെപ്റ്റംബര്‍ ഒന്നിന് രാവിലെ ഏഴിന്.