ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി ഈസ്റ്റ് തുണ്ടിയിൽ കർമേൽ ഭവനിൽ റിട്ട. ഹെൽത്ത് സൂപ്പർവൈസർ ടി.എം. വർഗീസ് (ജോർജുകുട്ടി സാർ -85) നിര്യാതനായി. ചെങ്ങന്നൂർ ഭദ്രാസന സൺഡേ സ്കൂൾ മുൻ ഡയറക്ടർ, ചെങ്ങന്നൂർ ഭദ്രാസന ബാലസമാജം ആദ്യകാല സെക്രട്ടറി, തിങ്കളാമുറ്റം മൗണ്ട് കാർമൽ സ്കൂൾ ഡയറക്ടർ, വെട്ടിയാറ്റ് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചെങ്ങന്നൂർ നാവുങ്കഴയിൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: ഡോ. മാത്യു വർഗീസ് (ദുബൈ), ഷിബു വർഗീസ് (യു.എസ്), ഫാ. ജിജു വർഗീസ് (മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വൈറ്റില, എറണാകുളം). മരുമക്കൾ: ഷില്ലി മാത്യു, സൂസൻ, രമ്യ. സഹോദരങ്ങൾ: റവ ടി.എം. എബ്രഹാം കോർ എപ്പിസ്കോപ്പ, തോമസ്, പരേതരായ മാത്യു, പെണ്ണമ്മ ജോർജ്, തങ്കമ്മ എബ്രഹാം, അമ്മിണി തോമസ്, സാറാമ്മ സാമുവൽ. സംസ്കാരം പിന്നീട്.