അരൂർ: പഞ്ചായത്ത് നാലാം വാർഡിൽ ദേവഗീതത്തിൽ എൻ. ദേവാനന്ദ് (69) ബംഗളൂരുവിൽ നിര്യാതനായി. റിട്ട. പോസ്റ്റൽ വകുപ്പ്ഉദ്യോഗസ്ഥനാണ്. നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (ആർ.എം.എസ് വിഭാഗം) മുൻ സംസ്ഥാന സെക്രട്ടറിയാണ്. വിജയാംബിക ഗ്രന്ഥശാല സെക്രട്ടറി, മഹാരാജാസ് പൂർവ വിദ്യാർഥികളുടെ കോഓഡിനേറ്റർ, അരൂരിലെ സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ഗീതാദേവി (റിട്ട. പ്രിൻസിപ്പൽ, മഹാത്മാഗാന്ധി പബ്ലിക് സ്കൂൾ (ഹിന്ദി പ്രചാരസഭ) ചോറ്റാനിക്കര. മക്കൾ: മിഥുൻ ദേവാനന്ദ് (ബാങ്ക് മാനേജർ, ചെന്നൈ), മിലൻ (ഐ.ടി ഉദ്യോഗസ്ഥൻ, ബംഗളൂരു). മരുമക്കൾ: മീരാ മിഥുൻ (ഇന്ത്യൻ റെയിൽവേ, ചെന്നൈ), അശ്വതി മിലൻ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ബംഗളൂരു). സംസ്കാരം ഞായറഴ്ച വൈകീട്ട് അഞ്ചിന് അരൂരിലെ വീട്ടുവളപ്പിൽ.