ചന്തിരൂർ: മതപണ്ഡിതൻ, ദീര്‍ഘകാലം അറബിക് കോളജ് അധ്യാപകന്, ഇമാം, മുദരിസ്, ഖതീബ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ചന്തിരൂർ തെക്കേ പാലത്തറ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ ചന്തിരൂർ അഷ്റഫ് ബാഖവി (62) നിര്യാതനായി. തിരുവനന്തപുരം പോത്തന്‍കോട് ദാറുല്‍ ഉലൂം അറബിക് കോളജില്‍ ഒന്നരപ്പതിറ്റാണ്ട് മതാധ്യാപകനായും കാല്‍നൂറ്റാണ്ട് കൊല്ലം മുട്ടക്കാവ് ജുമാ മസ്ജിദ് മുദരിസ്, ഇമാം, ഖതീബ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: ഉനൈസ് (ഖത്തർ), ഹാഫിസ് മിഥ്ലാജ്, സുഹൈല്‍. മരുമക്കള്‍: അനൂദ്, സാഹിദ.