പാലാ: പാലാ രൂപതാംഗവും രാമപുരം സെൻറ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി ഇടവകാംഗവുമായ ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍ (50) നിര്യാതനായി. കോവിഡാനന്തര ചികിത്സയിലായിരുന്നു. രാമപുരം വെണ്ണായിപ്പള്ളില്‍ അഗസ്റ്റ്യന്‍-മേരിലാൻഡ് കല്ലറങ്ങാട്ട് അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. എട്ടുവര്‍ഷം പാലാ കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു. നിരവധി നാടകങ്ങള്‍ സഹസംവിധാനം നിര്‍വഹിക്കുകയും ഗാനങ്ങള്‍ക്ക് ഈണം പകരുകയും ചെയ്തു. സംസ്ഥാന സര്ക്കാറിേൻറതുൾപ്പെടെ നിരവധി പുരസ്കാരം നേടിയ അബ്രഹാം, മധുരമീ ജീവിതം, വത്സല്യക്കൂട്, മോസസ്, അധിപന്, മഴ നനയാത്ത മക്കള്‍, അല്‍ഫോന്‍സാമ്മ, കാറ്റാടിയുടെ പാട്ട് തുടങ്ങിയ നാടകങ്ങളുടെ നിര്‍മാതാവാണ്. മികച്ച സംഗീത സംവിധാനത്തിന് കെ.സി.ബി.സി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാലാ കമ്യൂണിക്കേഷന്‍സ് സ്റ്റുഡിയോ സ്ഥാപകനാണ്. ദര്‍ശന നാടകവേദിയുടെ പ്രാരംഭകനാണ്. ഗായകന്, സംഗീതസംവിധായകന്, കവി, നാടകരചയിതാവ്, നിരൂപകന്, ഗ്രന്ഥകര്‍ത്താവ്, സംഘാടകന്‍ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. തീക്കോയി, മാന്‍വെട്ടം പള്ളികളില്‍ അസി. വികാരിയായും തകടി, പയ്യാനിത്തോട്ടം, കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ത്യാളം സെൻറ് മാത്യൂസ് പള്ളി വികാരിയായി സേവനം ചെയ്തുവരുകയായിരുന്നു. സഹോദരങ്ങൾ: ആലീസ്, സെലിന്, ജോസ്, ജയ്സണ്‍, സാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് രാമപുരം ഫൊറോനാ പള്ളി സെമിത്തേരിയിൽ.