അരിക്കുഴ: താനത്തുപറമ്പിൽ മറിയക്കുട്ടി മത്തായി (96) നിര്യാതയായി. വാഴക്കുളം നടുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ജോർജ് താനത്തുപറമ്പിൽ (വികാരി, സെൻറ് ജോർജ് പള്ളി, മുതലക്കോടം), ജോണി മാത്യു, ജോസ് മാത്യു, അന്നക്കുട്ടി ലൂക്കാച്ചൻ, പരേതയായ സിസ്റ്റർ അസുന്ത ഫ്രാൻസിസ് (എ.എസ്.എം.ഐ, ചേർത്തല), ഗ്രേസി സൈമി. മരുമക്കൾ: ലൂക്കാച്ചൻ പുത്തൻകുളം (വണ്ടമറ്റം), വത്സ ജോണി, റീത്താമ്മ ജോസ്, പെരുമായൻ (വെള്ളത്തൂവൽ), സൈമൺ പാലപറമ്പിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചിറ്റൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.