ആലുവ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരനും സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. ഏലൂക്കര പതുവന പരേതനായ മുസ്തഫയുടെ മകൻ നാദിർഷ (42), സഹോദരി നെടുവന്നൂർ മണിയൻപാറ എം.ഐ.അബുവിെൻറ ഭാര്യ നസീമ (48) എന്നിവരാണ് മരിച്ചത്.
അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ നാദിർഷ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആലങ്ങാട് ജോലിസ്ഥലത്താണ് കുഴഞ്ഞുവീണത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വിവരമറിഞ്ഞ് നെടുവന്നൂരിൽനിന്ന് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ ഉച്ചക്ക് 1.45ഓടെ ദേശീയപാതയില്‍ ദേശം കുന്നുംപുറത്ത് വെച്ചാണ് നസീമക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തൊട്ടടുത്ത സി.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അമീനയാണ് നാദിർഷയുടെ ഭാര്യ. ഏകമകൾ ഹസ ഖദീജ വിദ്യാർഥിനിയാണ്. നസീമയുടെ മക്കൾ: ബിൻസിയ, റിസ്വാന. മരുമകൻ: മുഹമ്മദ് ഷിയാസ്. മാതാവ്: താച്ചി. സഹോദരങ്ങൾ: താഹിറ, അയ്യൂബ്.