തിരൂരങ്ങാടി: ഓൾ ഇന്ത്യ കെ.എം.സി.സി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് മമ്പുറം സ്വദേശി മതാരി മുസ്തഫ ഹാജി (62) ഹൊസൂരിൽ നിര്യാതനായി. ഹൊസൂറിൽ വ്യാപാരിയായ മുസ്തഫ ഹാജി ബുധനാഴ്ച വൈകീട്ടാണ് നാട്ടിൽ വന്ന് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ കടയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മമ്പുറം ശാഖ കെ.എൻ.എം ജനറൽ സെക്രട്ടറി, തിരൂരങ്ങാടി മേഖല കെ.എൻ.എം വൈസ് പ്രസിഡന്റ്, മമ്പുറം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, ഹൊസൂർ ഏരിയ കെ.എം.സി.സി പ്രസിഡന്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യമാർ: റംലത്ത്, ഹസീന. മക്കൾ: അബ്ദുറഹിമാൻ, മുസ്വദ്ധിക്ക്, നാഫിയ, മുഫീദ, ആയിശ ഹിബ, അബ്ദുല്ല. മരുമക്കൾ: ശഹനാസ്, നാഫിയ, ഇർഫാൻ വി.കെ പടി, റഹീസ് വാളകുട. സഹോദരങ്ങൾ: റസാഖ്, ഹാജറ, ഖദീജ, പാത്തുമ്മു, പരേതനായ അസീസ്.