വൈലത്തൂർ: ഖത്തർ കൾചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീസിന്റെ പിതാവ് പൊന്മുണ്ടം അരിമണിചോല മുഹമ്മദ് ഹാജി (93) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അംഗവും പ്രദേശിക ഘടകം മുൻ അമീറുമായിരുന്നു. വൈലത്തൂർ ദാറുൽ ഇസ്ലാം സ്ഥാപക ട്രസ്റ്റ് അംഗമാണ്.
തിരൂർ ടി.ഐ.സി, സ്വഫ മസ്ജിദ്, വൈലത്തൂർ ദാറുസ്സലാം മസ്ജിദ്, പൊന്മുണ്ടം ഇസ്ലാമിക് സെന്റർ, പ്രദേശിക സകാത് കമ്മിറ്റി, പലിശ രഹിത നിധി എന്നിവ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ വള്ളിയേങ്ങൽ ഫാത്തിമ (ചേങ്ങോട്ടൂർ). മറ്റ് മക്കൾ: അബ്ദുൽ ഗഫൂർ (ജിദ്ദ), മുഹമ്മദ് അഷ്റഫ് (ഐ.യു.എച്ച്.എസ്.എ.എസ്, പറപ്പൂർ), ആയിശ, റംല, റസീന. മരുമക്കൾ: മുഹമ്മദ് കുട്ടി (താനാളൂർ), മുഹമ്മദ് (സ്വാഗതമാട്), മുഹമ്മദ് അമീൻ (വടക്കാങ്ങര), ലൈല (കരിമ്പിൽ), നാസിയ (കോറാട്), ആബിദ (ചെമ്പ്ര).