മങ്കട: ജമാഅത്തെ ഇസ്ലാമി അംഗവും റിട്ട. അധ്യാപകനുമായ വടക്കാങ്ങര കരുവാട്ടിൽ അബൂബക്കർ മൗലവി (83) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ, നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കിളിയമണ്ണിൽ സൈനബ (കോഡൂർ). മക്കൾ: അൻവർ (മക്ക), സക്കീർ വടക്കാങ്ങര (റിട്ട. അധ്യാപകൻ, എം.എം.എ.എൽ.പി സ്കൂൾ വടക്കാങ്ങര), റഹ്മത്ത് (മോളി, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), സൈബുന്നിസ, ബുഷ്റ.
മരുമക്കൾ: യൂസുഫ് മാസ്റ്റർ ശാന്തപുരം (ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ), അബു പുള്ളിയിൽ (കുണ്ടുതോട്), അബ്ദുൽ ഹമീദ് (പൊന്മള), റുബീന ബുഷ്റ (മുള്ളമ്പാറ), വി.കെ. ത്വയ്യിബ (പടിഞ്ഞാറ്റുമുറി).
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് എന്ന കുട്ട്യാപ്പു ഹാജി, സൈദ് കുരിക്കൾ, അബ്ദുൽ ഖാദർ മൗലവി, ആമിന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദിൽ.