രാമപുരം: രാമപുരം മുണ്ടേകോട്ടിൽ ദേവകി ടീച്ചർ (86) നിര്യാതയായി. രാമപുരത്ത് അംഗൻവാടി സ്ഥാപിച്ച് ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചതിലൂടെ തലമുറകളുടെ ഗുരുനാഥയായ ഇവർ പുഴക്കാട്ടിരി പഞ്ചായത്ത് പ്രഥമ ഭരണസമിതി അംഗമായിരുന്നു. മഹിളാ സമാജത്തിന്റെ സ്ഥാപകയുമായിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവകാശങ്ങൾക്കും തൊഴിൽ സംരക്ഷണത്തിനും കൂട്ടായ്മകൾ സ്ഥാപിക്കുന്നതിനും സമര പോരാട്ടങ്ങൾക്കും നേതൃത്വം നൽകി. സ്ത്രീകളുടെ ഉന്നമനത്തിന് തുന്നൽ ക്ലാസ് കേന്ദ്രങ്ങൾ, സോപ്പുനിർമാണ യൂനിറ്റുകൾ തുടങ്ങിയ സ്വയം തൊഴിൽ അവസരങ്ങൾ ഒരുക്കാൻ മുന്നിൽ നിന്നു.
വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന മഹിളാ സമാജത്തിന്റെ മലപ്പുറം ജില്ല അധ്യക്ഷയായിരുന്നു.
സഹോദരങ്ങൾ: കുമാരൻ എഴുത്തച്ഛൻ, രാമൻ എഴുത്തച്ഛൻ, നാരായണൻ എഴുത്തച്ഛൻ, കുഞ്ഞുട്ടി അമ്മ, കുഞ്ഞിലക്ഷ്മി അമ്മ, കാർത്യായനി അമ്മ.
സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്തിൽ.