മാനന്തവാടി: പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിലെ മുൻ കായികാധ്യാപകൻ പയ്യമ്പള്ളി വട്ടക്കുഴിയിൽ വി.എം. ജേക്കബ് (81) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ പട്ടേരിൽ (റിട്ട. അധ്യാപിക, സെന്റ് കാതറിൻസ് സ്കൂൾ, പയ്യമ്പള്ളി). മക്കൾ: ജെസി (അധ്യാപിക, സി.കെ.എച്ച്.എസ്, മണിമൂളി), ജോസി (യു.എസ്.എ), ജിഷ (അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂൾ, പുത്തനങ്ങാടി), ജിമ്മി. മരുമക്കൾ: രാജു മംഗലത്തു തറയിൽ (ടാക്സ് കൺസൽട്ടന്റ്, കോഴിക്കോട്), ജെയ്സി കണ്ടനാട്ട് (യു.എസ്.എ), പോൾസൺ ഈന്തന പ്രായിൽ തലയാട് (എം.ഇ.എസ് മെഡി. കോളജ്, പെരിന്തൽമണ്ണ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പയ്യമ്പള്ളി സെന്റ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.