Obituary
ഇരിട്ടി: മാവുള്ളകരിയിലെ നാലാപുറത്ത് ഹരിദാസൻ (48) നിര്യാതനായി. പിതാവ്: പരേതനായ മന്ദമ്പേത്ത് ഗോവിന്ദൻ. മാതാവ്: നാരായണി. ഭാര്യ: മീന. മകൻ: റയാൻ. സഹോദരങ്ങൾ: വിനോദ് (കെ.എസ്.ഇ.ബി, ഉളിക്കൽ), ബിന്ദു, വിനേഷ് (ഡ്രൈവർ).
ഇരിട്ടി: ഉളിക്കലിലെ ഉണക്കുമത്സ്യ വ്യാപാരി മണ്ഡപപ്പറമ്പിലെ ചക്കര യൂസഫ് (65) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: തസ്ലീമ, അമീർ, അബ്ദുൽ ലത്തീഫ്, ഇസ്മായിൽ, അജ്മൽ.
കൂത്തുപറമ്പ്: മുംബൈയിൽ ജനറൽ ഇൻഷുറൻസ് കമ്പനി റിട്ട. ജനറൽ മാനേജർ മാങ്ങാട്ടിടം ചേരിയാൻ കിണ്ടിയിൽ (ഹരിത നിവാസ്) മുണ്ടയാടൻ രവീന്ദ്രൻ നമ്പ്യാർ (75) തിരുവനന്തപുരത്ത് നിര്യാതനായി. പരേതരായ പി.സി. ബാലകൃഷ്ണൻ നമ്പ്യാരുടെയും എം. ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: രാധാദേവി (റിട്ട. പ്രഫസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സ്റ്റഡീസ്). സഹോദരങ്ങൾ: ഡോ. എം. ഹരിദാസൻ നമ്പ്യാർ (ബ്രസീൽ), രമ നമ്പ്യാർ (മുംബൈ).
കൂത്തുപറമ്പ്: മുംബൈയിൽ ചലച്ചിത്ര- പരസ്യ മേഖലയിൽ കാമറാമാനായിരുന്ന പത്തായക്കുന്ന് സൗത്ത് പാട്യം യു.പി. സ്ക്കൂളിന് സമീപം മന്ദാരം വീട്ടിൽ സൂരജ് ഡി. കൊല്ലേരി (47) നിര്യാതനായി. പ്രശസ്ത കാമറാമാൻ രാജീവ് രവിയുടെ കീഴിൽ പരിശീലനം നേടിയ ഇദ്ദേഹം എന്ന് സ്വന്തം മൊയ്തീൻ എന്ന ചിത്രത്തിന്റെ സഹ കാമറാമാൻ ആയിരുന്നു. ആയിത്തര മമ്പറം എച്ച്.എസ്.എസ്. റിട്ട. പ്രധാനാധ്യാപകൻ പരേതനായ വി.കെ. ദിവാകരന്റെയും ചിറ്റാരിപ്പറമ്പ് ഗവ. എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ രത്നകാന്തിയുടെയും മകനാണ്. സംസ്കൃതപണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന വി.കെ.കെ. ഗുരുക്കളുടെ ചെറുമകനാണ്. സഹോദരൻ: താരേഷ് (എം.എൻ.സി, കൊച്ചി).
മടിക്കേരി: ത്യാഗരാജ കോളനിയിലെ എം.എം. ഇസ്മാഈൽ (60) നിര്യാതനായി. മടിക്കേരിയിൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷാഹിദ ബാനു, സൈനബ, തൻസിയ ബാനു, അബ്ദുൽറഹ്മാൻ.
പാനൂർ: തിരുകൊല്ലെന്റവിടെ ഹലീമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൂസ. മക്കൾ: നഫീസു, കുഞ്ഞബ്ദുള്ള, ഹംസ (തെണ്ടപ്പറമ്പ), സുലൈമാൻ. മരുമക്കൾ: അബ്ദുല്ല കാര്യേരി, സുബൈദ, ഫാത്തിമ, റസിയ.
കൂത്തുപറമ്പ്: പാച്ചപ്പൊയ്ക ഓലായിക്കര പ്രിയദർശിനി ക്ലബിനു സമീപം സുനിജാലയത്തിൽ മേപ്പാടൻ കണ്ണൻ (81) നിര്യാതനായി. കണ്ണോത്ത് മഠപ്പുര ട്രസ്റ്റ് അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുഗതൻ, സുനിജ. മരുമക്കൾ: രമേഷ് ബാബു, ലീന. സഹോദരങ്ങൾ: ചിരുത പരേതരായ ബാപ്പൂട്ടി, കൃഷ്ണൻ, രോഹിണി ശാന്ത.
കൂത്തുപറമ്പ്: ചെറുവാഞ്ചേരി കല്ലുവളപ്പിൽ പാറേമ്മൽ ബാലൻ (81) നിര്യാതനായി. ഭാര്യ: ദേവൂട്ടി. മക്കൾ: ഷിനോദ്, ഷൈനു, ശൈലജ, ഷീല. മരുമക്കൾ: അശോകൻ (കുന്നോത്തുപറമ്പ്), രവീന്ദ്രൻ (കുറിച്ചിക്കരമ്മൽ), സജിന. സഹോദരങ്ങൾ: രാജു, നാണു, ശ്രീധരൻ, ചീരൂട്ടി, നാണി, പരേതനായ വാസു.
മയ്യിൽ: അരിമ്പ്രയിലെ വി. കൃഷ്ണൻ (83-റിട്ട. ക്രൈംബ്രാഞ്ച്) നിര്യാതനായി. മക്കൾ: പ്രേമലത, പ്രതാപൻ, ധനരാജ്, ദിവ്യ, പരേതനായ പ്രശാന്തൻ. മരുമക്കൾ: സുനിൽ (കണ്ടക്കൈ), ലൂന (ചേലേരി), വിനോദ് (കീച്ചേരി), നിഷ (വെള്ളിക്കീൽ).
കൂടാളി: കുംഭം നിനാസിൽ റിട്ട. ക്യാപ്റ്റൻ പി.കെ. നാരായണൻ (78) നിര്യാതനായി. ഭാര്യ: ഇ.കെ. നിർമല. മക്കൾ: നിതിൻ നാരായൺ (ദുബൈ), നിൽന നാരായൺ (കുവൈത്ത്). മരുമകൻ: വിനോദ് (കുവൈത്ത്). സഹോദരങ്ങൾ: ദാമോദരൻ, രാമകൃഷ്ണൻ മാസ്റ്റർ, സദാനന്ദൻ, രമണി, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.
പെരിങ്ങത്തൂർ: കരിയാട് കുന്നത്തുകരയിൽ കണ്ണാടിന്റവിടെ ജിഷ്ണു (24) നിര്യാതനായി. മുകുന്ദന്റെയും ഗീതയുടെയും മകനാണ്. സഹോദരി: ജിൻസി.
ഇരിട്ടി: മാടത്തിയിലെ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: ചന്ദ്രിക, ശിവദാസൻ, ബിന്ദു (അധ്യാപിക, ശ്രീശങ്കര വിദ്യാപീഠം മട്ടന്നൂർ). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. ഫയർ ഓഫിസർ, കോയമ്പത്തൂർ), ജനാർദനൻ (എ.എസ്.ഐ, സി.ഐ.എസ്.എഫ്, മട്ടന്നൂർ), ശ്രീജ (കുറുമാത്തൂർ).