തൃക്കരിപ്പൂർ: മാണിയാട്ടെ ആദ്യകാല കർഷക തൊഴിലാളിയും അടിയന്തരാവസ്ഥക്കാലത്ത് കർഷക തൊഴിലാളി സമരത്തിന് നേതൃത്വം നൽകുകയുംചെയ്ത യു.വി. ചെമ്മരത്തി (95) നിര്യാതയായി.
ഭർത്താവ്: പരേതനായ പാലായി കാര്യമ്പു. മക്കൾ: തമ്പായി, മാധവി, ചന്ദ്രമതി, ഭാസ്കരൻ, രാജൻ, പരേതരായ കൃഷ്ണൻ, നാരായണൻ.
മരുമക്കൾ: തങ്കമണി (പലിയേരി), നാരായണി (കൊടക്കാട്), ടി.പി. തമ്പായി (തടിയൻകൊവ്വൽ), സത്യഭാമ (വെള്ളച്ചാൽ), പരേതരായ എൻ.പി. കണ്ണൻ, കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: പാറു, ജാനകി, പരേതനായ കണ്ണൻ.