Obituary
അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി പുത്തൻപറമ്പ് ചെല്ലപ്പൻ (83) നിര്യാതനായി. ഭാര്യ: സതീമണി. മക്കൾ: ഭാസുര, ഉഷ, ലവൻ, കുശൻ, ജയൻ, ജയന്തി. മരുമക്കൾ: പി.കെ. മോഹനൻ, ഉദയൻ, സജി, അനി, ഷാജി, രജനി.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് തൈപ്പറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (പൊന്നപ്പൻ -65) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: യേശുദാസ്, പരേതനായ ജോസഫ്. മരുമകൾ: പ്രസീദ.
കുഴൽമന്ദം: മരത്തിൽനിന്ന് വീണ് 58കാരൻ മരിച്ചു. കുത്തനൂർ കൽക്കുളം മാരാംകാട് കണ്ടായിയുടെ മകൻ കൃഷ്ണനാണ് (58) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിൽ വെച്ചാണ് അപകടം. കുരുമുളക് പറക്കുന്നതിടെയാണ് അപകടം. ഭാര്യ: ശാന്ത. മകൾ: ആതിര. മരുമകൻ: സുഭാഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തോലനൂർ വാതക ശ്മശാനത്തിൽ.
കുഴൽമന്ദം: കുട്ടൻകണ്ടത്ത് കളത്തിൽ കെ. ശ്രീനിവാസൻ (81) കോവിഡ് ബാധിച്ച് മരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഡി.കെ.ഡി.എഫ് ജില്ല പ്രസിഡൻറാണ്. 22 വർഷം കുഴൽമന്ദം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായിരുന്നു. ഭാര്യ: പങ്കജാക്ഷി. മക്കൾ. അഡ്വ. വിനോദ്, ലസിത, പവിത. മരുമക്കൾ: ദീപ, ആശീഷ്, ഷൈരാജ്. സഹോദരങ്ങൾ. മുരളീധരൻ, കലേരി, സുഭദ്ര, കോമളം.
പട്ടാമ്പി: ശങ്കരമംഗലം കളത്തിൽതൊടി പുത്തൻവീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: നാരായണ മേനോൻ. മക്കൾ: ബാലഗോപാലൻ, ശ്രീദേവി, ഗംഗ. മരുമക്കൾ: സേതുമാധവൻ, ബാലൻ.
ചെർപ്പുളശ്ശേരി: വെള്ളോട്ടുകുറിശ്ശി കള്ളിക്കുന്നത് രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രതീഷ്, രജീഷ്, രമ്യ. മരുമക്കൾ: ശരണ്യ, ഷിനോജ്. ചെർപ്പുളശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന രാധാകൃഷ്ണ ഏജൻസിസ് ഉടമയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.
ആലത്തൂർ: ഇരട്ടക്കുളം പുത്തൻപുര വീട്ടിൽ ഇ.കെ. മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ഇസ്മയിൽ സിന്താസ്, നബാവ് ഷിയാസ്, ഗുലേബി. മരുമക്കൾ: അഷറഫ്, സെലീന, ആരിഫ. ഖബറടക്കം ശനിയാഴ്ച 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചെർപ്പുളശ്ശേരി: സൗദി അറേബ്യയിലെ ജിദ്ദയിലെ റാബക്കിൽ മരിച്ച തൃക്കടീരി ആറ്റാശ്ശേരി കല്ലിത്തൊടി മൊയ്തുവിെൻറ മകൻ ബദറുദ്ദീനെ (48) ജിദ്ദ ദഹബാൻ ഖബറിസ്ഥാനിൽ ഖബറടക്കി. പത്ത് വർഷമായി റാബക്ക് അർപി എൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: സാജിത മക്കൾ: നുസൈബ, നുഫൈൽ, നൂറുല്ല.
എരിമയൂർ: ആമൂർപ്പാടം വീട്ടിൽ സുന്ദരൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാമദാസ്, ഭവദാസ്, ഷൈലജ. മരുമക്കൾ: രജിത, ജയരാമൻ. സഹോദരങ്ങൾ: കുഞ്ചു, ശ്രീധരൻ, ചെറുകുട്ടി, വിശാലാക്ഷി, പുഷ്പ മണി, പരേതയായ ലക്ഷ്മി.
പത്തിരിപ്പാല: മണ്ണൂർ വടക്കേതിൽ വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ: ലക്ഷ്മി (79) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, വത്സല, വേലായുധൻ, രാമകൃഷ്ണൻ, മരുമക്കൾ: ഭാസ്കരൻ, മാലിനി, ലേഖ, രജിനി.
ആലത്തൂർ: കാവശ്ശേരി കഴനി തെക്കുമുറി നടക്കാവിൽ പരേതനായ കൃഷ്ണൻ എഴുത്തച്ഛെൻറ മകൻ അംബുജാക്ഷൻ (44) നിര്യാതനായി. മാതാവ്: ലീലാമ്മ. ഭാര്യ: ബിനിത. മക്കൾ: അഖില, അമൃത. സഹോദരങ്ങൾ: മുരളീധരൻ, ശശിധരൻ, ഗീത, ഗംഗാധരൻ.
ആലത്തൂർ: മേലാർകോട് തെക്കേത്തറ നീർക്കലാംകോട്ടിൽ കണ്ടെൻറ മകൻ കുമാരൻ (57)നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മണികണ്ഠൻ, ജ്യോതി. മരുമകൾ: ശരണ്യ.