ചേർത്തല: രാഷ്ട്രീയ സാമൂഹിക ശ്രീനാരായണഗുരു പ്രസ്ഥാനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന വാരനാട് പുത്തൻപുരയിൽ രാജപ്പൻ (94) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ കൺവീനർ, യോഗം ഡയറക്ടർ ബോർഡ് അംഗം, ഇന്ത്യൻ നാഷനൽ കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം ഭാരവാഹി, ചേർത്തല എസ്.എൻ കോളജ് കൺവീനർ, വാരനാട് ദേവീക്ഷേത്രം ദേവസ്വം സെക്രട്ടറി, താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കൾ: പി.ആർ. ഷാജി (റിട്ട. മാക്ഡവൽ കമ്പനി മാനേജർ, സി.പി.ഐ ലോക്കൽ സെക്രട്ടറി, എസ്.എൻ.ഡി.പി 728 വാരനാട് ശാഖ സെക്രട്ടറി), പി.ആർ. വിജയലാൽ, അഡ്വ. പി.ആർ. ബാനർജി (മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ സെക്രട്ടറി, എസ്.എൻ.ഡി.പി തൃപ്പൂണിത്തുറ ടൗൺ നടമ ശാഖ പ്രസിഡൻറ്), പി.ആർ. സന്തോഷ് (ട്രാക്കോ കേബിൾസ്, ഇരുമ്പനം), പരേതയായ ഷീല സന്തോഷ്. മരുമക്കൾ: അനിത ഷാജി, നീന വിജയലാൽ, ആഷ ബോസ് (കെ.എസ്.ഇ.ബി എൻജിനീയർ), ജാസ്മിൻ സന്തോഷ്, ഇ.എൻ. സന്തോഷ് ഇറമ്പത്ത്.