അങ്കമാലി: തുറവൂർ തോപ്പിൽ പരേതനായ രാമെൻറ ഭാര്യ ഗൗരിയമ്മ (93) നിര്യാതയായി. തുറവൂർ നെടുവേലി കുടുംബാംഗമാണ്. മക്കൾ: ശശി, പ്രേമൻ, രാധ, ഷാഹജ, മണി, പരേതരായ രവി, രാജൻ. മരുമക്കൾ: മണി, ഓമന, രാധ, ബീന, സുര, രാജൻ, പരേതനായ സജീവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.