തൃശൂര്‍: അതിരൂപതയിലെ സീനിയര്‍ വൈദികൻ ഫാ. ജോസഫ് പുളിക്കന്‍ (83) നിര്യാതനായി. 1964 മാര്‍ച്ച് 11ന് ബിഷപ് ജോര്‍ജ് ആലപ്പാട്ടില്നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. പുത്തന്‍പീടിക, മറ്റം, ഒളരിക്കര, തൃശൂര്‍ സെൻറ് ആന്‍സ് എന്നിവിടങ്ങളില്‍ അസി. വികാരിയായും കുണ്ടന്നൂര്‍, പോട്ട, ഇരിങ്ങാലക്കുട കിഴക്കേപള്ളി, കണ്ണംകുളങ്ങര, നെല്ലങ്കര എന്നിവിടങ്ങളില്‍ നടത്തു വികാരിയായും സേവനമനുഷ്ഠിച്ചു. തിരൂര്‍, തങ്ങാലൂര്‍, ചിറ്റാട്ടുകര, മാള, പാവറട്ടി, പെരുവല്ലൂര്‍, കുരിയച്ചിറ, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍ ബസിലിക്ക, പഴുവില്‍, തൃപ്രയാര്‍, കണ്ടശാംകടവ്, തിരൂര്‍, തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍, മരത്താക്കര, നിര്‍മലപുരം, മറ്റം എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. അരണാട്ടുകര പുളിക്കന്‍ പരേതരായ പൗലോസ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ത്രേസ്യ, റോസി, ദേവസി, അച്ചായി, ജോര്‍ജ്, സിസ്റ്റർ ജെൻറില, ജോണി, ഫ്രാന്‍സിസ്, സില്‍വി.