വളാഞ്ചേരി: കാവുംപുറം പരേതനായ മുണ്ടശ്ശേരി ഇബ്രാഹിംകുട്ടി മാസ്റ്ററുടെ മകൻ അജ്മൽ മാസ്റ്റർ (53) നിര്യാതനായി. പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ്. മാതാവ്: റുഖിയ്യ ടീച്ചർ.
ഭാര്യ: റഹ്മത്ത് ബീഗം (എം.ഐ.യു.പി സ്കൂൾ, പൊന്നാനി). മക്കൾ: ഫിദ (കെ.എച്ച്.എം.എച്ച്.എസ് സ്കൂൾ, ആലത്തിയൂർ), നിദ. മരുമകൻ: റിഫാ ഷെലീസ് (ശാസ്ത എ.എൽ.പി സ്കൂൾ, പുതുപ്പള്ളി). സഹോദരങ്ങൾ: റഷീദ (എ.എൽ.പി.എസ് കാർത്തല), ഷാഹിന ടീച്ചർ (വളാഞ്ചേരി നഗരസഭ മുൻ ചെയർപേഴ്സൻ), ഷെമീമ (എ.എം.എൽ.പി.എസ് കന്മനം നോർത്ത്), അഫ്സൽ (കുവൈത്ത്), ഷാക്കിറ, അഹ്സൻ (യു.എ.ഇ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.