പത്തനംതിട്ട: മുസ്ലിംലീഗ് പത്തനംതിട്ട ജില്ല മുന്‍ ജനറല്‍ സെക്രട്ടറി പേട്ട ഷിഹാബ് മന്‍സിലില്‍ സി.ഒ. മുഹമ്മദ് ഹനീഫ (78) നിര്യാതനായി. നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു. കഷാഫുല് അറബിക് കോളജ്, അല്‍നൂര്‍ ഇസ്ലാമിക് ട്രസ്റ്റ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സമിതി, വിവിധ സര്‍ക്കാര്‍ കമ്മിറ്റികള്‍ എന്നിവയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വലഞ്ചുഴി താഴത്തുവീട്ടില്‍ കുടുംബാംഗം ലത്തീഫബീവി. മക്കള്‍: സജിതാ ബീവി, ഷക്കീല ബീവി (ഹെഡ്മിസ്ട്രസ്, ഗവ. എല്‍.പി സ്കൂള്‍, ഗവി), ഷംല ബീവി (പ്രിന്‍സിപ്പല്‍, തിടനാട് എച്ച്.എസ്.എസ്), ഷിഹാബ് (സൗദി), ഷൈല, ഷംസിയ, അബ്ദുൽ സലാം (മസ്കത്ത്), സുമയ്യ. മരുമക്കള്‍: ഡോ. അക്ബർ ഷാ, എച്ച്. മീരാസാഹിബ്, ഡോ. സലിം, ഹാരിസ്, ഫാത്തിമ ഷിഹാബ്, അഹമ്മദ് സാലി, ഫെബിന സലാം, റിയാസ് എ. ഖാദര്‍.