കോതമംഗലം: ധര്‍മഗിരി (എം.എസ്.ജെ) സെൻറ് ജോസഫ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ യൂജിന്‍ (87) നിര്യാതയായി. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഇടവക മുണ്ടയ്ക്കല്‍ വര്‍ക്കി-മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ലീലാമ്മ, സിസ്റ്റര്‍ റിഡംപ്റ്റ ഒ.എസ്.ബി, ഷിലിമി, ജോളി, എല്‍സി, ജോഷി, ടോമി, ഷേര്‍ളി, പരേതരായ ആലീസ്, ബേബി, ജോയി.
കല്ലൂര്‍ക്കാട്, വാഴക്കുളം, എറണാകുളം, കാഞ്ഞിരപ്പുഴ, വെച്ചൂര്‍, ചെറുപുഴ, കുട്ടമ്പുഴ, താന്നിപ്പുഴ, ആരക്കുഴ, വടാട്ടുപാറ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തങ്കളം ധര്‍മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേള സെമിത്തേരിയില്‍.