പാലാ: സെൻറ് തോമസ് കോളജ് ഫിസിക്സ് വിഭാഗം മുന്‍ മേധാവിയും കോളജ് വിദ്യാർഥികള്‍ക്കുള്ള ഫിസിക്സ് ടെക്സ്റ്റ് ബുക്കുകളുടെ ഗ്രന്ഥകര്‍ത്താവുമായ അരുണാപുരം കണിയാംപടി പ്രഫ. ജോസഫ് ഇട്ടിയവിര (82) നിര്യാതനായി. ഭാര്യ: ആനി ജോസഫ് (മേലൂര്‍ നെറ്റിക്കാടന് കുടുംബാംഗം). മക്കള്‍: റാണി ടോം, റീനാ ബിജു, റെജി റോയിസ് (ഫെഡറല്‍ ബാങ്ക്, ഭരണങ്ങാനം). മരുമക്കള്‍: പ്രഫ. ടോം സഖറിയ (എസ്.ജെ.സി.ഇ.ടി ചൂണ്ടച്ചേരി, പാലാ, മുന്‍ ഡി.ജി.എം -എച്ച്.എം.ടി കളമശ്ശേരി), ബിജു പി. ജേക്കബ് (എൽ.ഐ.സി, തൊടുപുഴ), റോയിസ് ജെ. കൊല്ലംപറമ്പില്‍ (എൽ.ഐ.സി, മൈസൂരു). സഹോദരങ്ങള്‍: പ്രഫ. മാത്യു ഇട്ടിയവിര, ലീലാമ്മ കുര്യന്, ഡോ. ബാബു ഇട്ടിയവിര, ഡോ. അലക്സ് ഇട്ടിയവിര.
മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് അരുണാപുരം സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.