പയ്യന്നൂര്‍: അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും സി.പി.എമ്മിന്റെ ആദ്യകാല മുന്‍നിര പ്രവര്‍ത്തകനും പ്രമുഖ കര്‍ഷകനുമായ വെള്ളൂരിലെ മനിയേരി കുഞ്ഞമ്പു നമ്പ്യാര്‍ (94) നിര്യാതനായി. 1953 മുതല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. കിസാന്‍ സംഘം വെള്ളൂര്‍ വില്ലേജ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.1964ലെ പിളര്‍പ്പിന് ശേഷം വെള്ളൂരില്‍ സി.പി.എം കെട്ടിപ്പടുക്കുന്നതില്‍ വി.വി. കുഞ്ഞമ്പു സ്രാപ്പ്, കെ. ചന്തന് കുഞ്ഞി തുടങ്ങിയവര്‍ക്കൊപ്പം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.പൊലീസിന് പിടികൊടുക്കാതെയാണ് അടിയന്തരാവസ്ഥക്കെതിരെ സമര രംഗത്ത് സജീവമായത്.1985 വരെ സി.പി.എം അംഗമായിരുന്നു.
കര്‍ഷക സംഘം വെള്ളൂര്‍ വില്ലേജ് പ്രസിഡന്റ്, പയ്യന്നൂര്‍ ഫര്‍ക്ക അംഗം, വെള്ളൂര്‍ സഹകരണ ബാങ്കിന്റെ ആദ്യ രൂപമായ ഐക്യനാണയ സംഘം സ്ഥാപക മെംബര്‍, വെള്ളൂര്‍ ജവഹര്‍ വായനശാലയുടെ ആദ്യകാലങ്ങളിലെ പ്രവര്‍ത്തക സമിതി അംഗം, എന്‍.എസ്.എസ് കരയോഗം വെള്ളൂര്‍ യൂനിറ്റ് സ്ഥാപക ഭാരവാഹി, വെള്ളൂര്‍ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മെംബര്‍, സേവാ സമിതി ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: തളിയില്‍ വീട്ടില്‍ പാര്‍വതി അമ്മ. മക്കള്‍: വിമല (അന്നൂര്‍ പടിഞ്ഞാറെക്കര), ശൈലജ (വെള്ളൂര്‍), ഹരീന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി സുബേദാര്‍ മേജര്‍, കെ.എസ്.ഇ.ബി കാസര്‍കോട്), ടി.വി. സുരേന്ദ്രന് (ഒളിമ്പിക് സ്പോര്‍ട്സ് പയ്യന്നൂര്‍ പിലാത്തറ). മരുമക്കള്‍: കെ.എം. രാമചന്ദ്രന് (റിട്ട. ഫീല്‍ഡ് ഓഫിസര്‍ മൃഗസംരക്ഷണ വകുപ്പ്), കെ. തമ്പാന് (റിട്ട. ഹവില്‍ദാര്‍ ഇന്ത്യന്‍ ആര്‍മി), കെ. ജ്യോതി, ടി.കെ. അജിത (അധ്യാപിക, സി.പി.എം കോത്തായിമുക്ക് ബ്രാഞ്ച് അംഗം, കേരളാ പ്രവാസി സംഘം കണ്ണൂര്‍ ജില്ല ജോയന്റ് സെക്രട്ടറി, പയ്യന്നൂര്‍ പ്രവാസി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്). സഹോദരങ്ങള്‍: പരേതരായ മനിയേരി മാധവന് (സ്ഥാപക പത്രാധിപര്‍, സുദിനം ദിനപത്രം, കണ്ണൂര്‍), കല്യാണിയമ്മ, നാരായണിയമ്മ.