Obituary
ചാരുംമൂട്: ചുനക്കര കോട്ടക്കകത്ത് വിളയിൽ ആർ. ജനാർദനൻ പിള്ള (86) നിര്യാതനായി. മക്കൾ: ജെ. സജീവ് (ഹോർട്ടി കോർപ് എം.ഡി), ജെ. രാജീവ് (അധ്യാപകൻ, എൻ.എസ്.എസ് പോളിടെക്നിക്, പന്തളം). മരുമക്കൾ: കെ.എസ്. ഗീത (റിട്ട. ബി.എസ്.എൻ.എൽ). കൃഷ്ണകുമാരി (അധ്യാപിക, എൻ.എസ്.എസ് സ്കൂൾ, കുറത്തികാട്).
ചെങ്ങന്നൂർ: വെൺമണി കെറുപ്പയിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ഗീവർഗീസ് (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെൺമണി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
തുറവൂർ: തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് ദേവകി നിവാസിൽ വാസുദേവൻ പിള്ളയുടെ ഭാര്യ മോഹനകുമാരി (72) നിര്യാതയായി. മക്കൾ: തുറവൂർ ശൈലേഷ് (മൃദംഗം, എ.ഐ.ആർ), ശരത് ചന്ദ്രൻ(എ.വി.ടി, പെരുമ്പാവൂർ). മരുമകൾ: സുജാത ശൈലേഷ് (ലേക്ഷോർ ഹോസ്പിറ്റൽ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
കായംകുളം: പ്രയാർ വടക്ക് ഉമ്മാശ്ശേരിൽ അബ്ദുൽ ഖാദർകുഞ്ഞ് (82) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിസാർ, അഷ്റഫ്, താഹ, റഹ്മാൻ, നിസ, നെജി. മരുമക്കൾ: യൂനുസ്, ഷാജി, ഷംന, ഷാനി, മുഹ്സിന, റിൻഷ.
ചന്തിരൂർ: എരമല്ലൂർ പീടികപ്പറമ്പിൽ പരേതനായ അലിയാരുടെ മകൻ ഇല്യാസ് (42) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സാബിത്ത്, മറിയം.
പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡ് തോട്ടകത്ത് വേണുഗോപാൽ (70) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ദീപക്, ദീപ്തി. മരുമകൻ: ശിവപ്രസാദ്.
ചാലിയം: കടുക്കബസാർ കോമത്ത് വീട്ടിൽ അഷ്റഫിന്റെ ഭാര്യ ജസീറ (46) നിര്യാതയായി. മക്കൾ: സൽമ, സുഹൈൽ അഫ്ത്താബ്, തമന്ന. മരുമകൻ: ഫിറോസ് (ബേപ്പൂർ). മാതാവ്: പാത്തുമ്മാബി. പിതാവ്: പരേതനായ എം.പി. ഉമ്മർ (വെള്ളയിൽ). സഹോദരങ്ങൾ: ഷാനവാസ്, അംജത് ഖാൻ.
പേരാമ്പ്ര: നൊച്ചാട് താഴെനാഞ്ഞുറ ചിരുത (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: എൻ. ഗോപാലൻ (വിമുക്ത ഭടൻ) കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, വനജ, ഷർമിള, പരേതനായ കേളപ്പൻ (വിമുക്ത ഭടൻ). മരുമക്കൾ: സുധ, വത്സല, റീന (പ്രധാനാധ്യാപിക നൊച്ചാട് എ.എൽ.പി സ്കൂൾ), ഉഷ, നാരായണൻ (നരക്കോട്) സുരേഷ് (വനം വകുപ്പ്).
വടകര: മുതുവന ആയാടത്തു കുന്നുമ്മൽ കണാരൻ (92) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: സുരേഷ് ബാബു (കെ.എസ്. ഇ.ബി കോൺട്രാക്ട് വർക്കർ), രാജൻ, ബിജു. മരുമക്കൾ: വനജ, ദീപ, സൗമ്യ.
വടകര: ഏറാമല തെക്കയിൽ പറമ്പത്ത് ചന്ദ്രശേഖരൻ (53) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ലതീഷ്, സതീഷ്. സഹോദരങ്ങൾ: ഗംഗാധരൻ, ജയപ്രകാശൻ, വിജയലക്ഷ്മി, പത്മിനി.
പയ്യോളി: പിലാവുള്ളതിൽ മക്കാട്ട് താഴ ഗോവിന്ദൻ (59) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അഭിരാം, നേഖ. മരുമകൻ: ലിപിൻ ലാൽ(തിരുവള്ളൂർ). സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ, ഗണേശൻ, ജലജ, അജിത, ബിന്ദു, പരേതയായ സരസ.
വേളം: പെരുവയൽ മീത്തലെ ആറങ്ങാട്ട് ബിനുവിന്റെ മകൻ നിവേദ് (12) നിര്യാതനായി. ചെറുകുന്ന് ഒതയോത്ത് ചിക്കിണി മെമ്മോറിയൽ ഗവ. യു. പി. സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: വിനിഷ.