Obituary
തിരുമാറാടി: വള്ളോപ്പിള്ളി രാധാകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: പെരുവ വൈപ്പിൻ കുടുംബാംഗം ഗീത. മക്കൾ: ആര്യ (മാനേജർ, ഗ്രാമീൺ ബാങ്ക് കണ്ണൂർ), അജയ് (ഖത്തർ). മരുമകൻ: മനീഷ് (കെ.എസ്.എഫ്.ഇ).
ചുള്ളിക്കൽ: കൊല്ലനശ്ശേരി വീട്ടിൽ കെ.എം. അലക്സ് (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പരേതനായ അനൂബ്, സനൂബ്. മരുമകൾ: ആശ. സംസ്കാരം ഞായറാഴ്ച നാലിന് ചുള്ളിക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: പുതിയ റോഡ് ബംഗ്ലാവ് പറമ്പിൽ പരേതനായ കെ.കെ. അബ്ദുൽ റഹ്മാന്റെ മകൻ കെ.എ. സലിം (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സജ്ന, സജിനി, സജിൽ. മരുമകൻ: അഫ്സൽ.
അമ്പലപ്പുഴ: പിന്നാലെയെത്തിയ വാഹനം തട്ടി റോഡിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാംവാർഡ് വണ്ടാനം കട്ടക്കുഴിയിൽ കേശവൻ - കനകമ്മ ദമ്പതികളുടെ മകൻ ബാബുവാണ് (49) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷനിലെത്തി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. നാട്ടുകാർ ബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. ഭാര്യ: രാജി. മക്കൾ: അഞ്ജലി, അഖിൽ.
ആലപ്ര: മണിമല വീട്ടിൽ ഭാസ്കരപണിക്കർ (86) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീകുമാരി, മണിക്കുട്ടി, ബിനുകുമാർ. മരുമക്കൾ: ശ്രീകല, കുഞ്ഞുമോൻ, ശ്രീനിവാസ്.
പത്തനംതിട്ട: വള്ളിക്കോട് ചെമ്പത പാലത്തിന് സമീപം പാടത്തിനോട് ചേർന്ന് മരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊടുമൺ മിച്ചഭൂമിയിലെ താമസക്കാരനായ രാജേഷാണ് (41) മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാട്ടുകാരാണ് കാണുന്നത്. ഇയാളെ കുറച്ചുദിവസമായി കാണാനില്ലായിരുന്നു.
പത്തനംതിട്ട: വള്ളിക്കോട് ചെമ്പത പാലത്തിന് സമീപം പാടത്തിനോട് ചേർന്ന് മരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊടുമൺ മിച്ചഭൂമിയിലെ താമസക്കാരനായ രാജേഷാണ് (41) മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാട്ടുകാരാണ് കാണുന്നത്. ഇയാളെ കുറച്ചുദിവസമായി കാണാനില്ലായിരുന്നു.
തിരുവല്ല: ഇടപ്പാവൂർ തയ്യിൽ കുടുംബാംഗം ടി.ജെ. എബ്രഹാം (ബേബി--84) നിര്യാതനായി. ഭാര്യ: ഇടപ്പാവൂർ പാലവരത്ത് മേരി. മക്കൾ: എബ്രഹാം ജോൺ, സൂസൻ സെബാസ്റ്റ്യൻ, എബ്രഹാം സൈമൺ. മരുമക്കൾ: ജെസി ജോൺ, സെബാസ്റ്റ്യൻ ആന്റണി. സംസ്കാരം ചൊവ്വാഴ്ച 11ന് കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
നെടുമൺകാവ്: പുതുപ്പറമ്പിൽ പരേതനായ സോമന്റെ ഭാര്യ രത്നമ്മ (70) നിര്യാതയായി. മക്കൾ: ഉദയൻ, ലത, ഉല്ലാസ്. മരുമക്കൾ: വിജയമ്മ, വിനോദ്, സുനി. സംസ്കാരം ഞായറാഴ്ച 1.30ന് വീട്ടുവളപ്പിൽ.
അടൂർ: തൂവയൂർ ആലുമുട്ടിൽ സബിൻ വില്ലയിൽ ജേക്കബ് ജോർജിന്റെ മകൻ സബിൻ ജോർജ് ജേക്കബ് (36) നിര്യാതനായി. മാതാവ്: സൂസൻ. സഹോദരി: സൂസി കെ.ജേക്കബ് (ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച 2.30ന് തുവയൂർ എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.
അടൂർ: കണ്ണങ്കോട് ലബ്ബ വിളയിൽ പരേതനായ ഹമീദ് റാവുത്തറുടെ മകൻ സാലി (61) നിര്യാതനായി. ഭാര്യ: പന്തളം പേരാപ്പുകാലായിൽ നസീമ ബീവി. മക്കൾ: റഫീഖ് (ദുബൈ), ഹഖീം, ഷിയാസ്. മരുമക്കൾ: ഷരിൻ, ഖദീജ.
കോന്നി: എലിയറക്കൽ മരുതിമൂട്ടിൽ ഒ.എം. ഷാഹുൽ ഹമീദ് (റിട്ട. അധ്യാപകൻ-90) നിര്യാതനായി. ഭാര്യ: തങ്കപ്പിള്ള (റിട്ട. അധ്യാപിക). മക്കൾ: ഫിറോസ് ഖാൻ (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ്, കോന്നി), ഫൈസലാ ബീഗം (റിട്ട. അധ്യാപിക, ഗവ. എച്ച്.എസ് വാഴമുട്ടം). മരുമക്കൾ: ജിജി നിസ (റിട്ട. പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ്, തേക്കുതോട്), ബി. സെയ്ത് മുഹമ്മദ് റാവുത്തർ (ദുബൈ).
തൊടുപുഴ: കീരിക്കോട് ആനിമൂട്ടിൽ പരേതനായ കാസിമിന്റെ ഭാര്യ മൈമൂന (85) നിര്യാതയായി. മക്കൾ: ബഷീർ, ഷാജി, അജാസ്, ലൈല, ഹാജറ, ഹസീന. മരുമക്കൾ: പരേതയായ ആരിഫ, അബൂബക്കർ, മിനി, റസാഖ്, സുബൈർ, ജാസ്മി.