Obituary
തളിക്കുളം: തമ്പാൻ കടവ് റേഷൻ കടക്ക് കിഴക്ക് താമസിക്കുന്ന പരേതനായ തണ്ണിപ്പാറൻ രാജന്റെ ഭാര്യ ദാക്ഷായണി (63) നിര്യാതയായി. മക്കൾ: ജിഷി, ജിനി. മരുമക്കൾ: സന്ദീപ്, പരേതനായ സുജി കുമാർ.
പഴുവിൽ: ചിറക്കൽ ഇഞ്ചമുടി സ്വദേശി കടുങ്ങാട്ടുപറമ്പിൽ ഹംസയുടെ മകൻ അബ്ദുൽ സത്താർ (49) അബൂദബിയിൽ നിര്യാതനായി. രണ്ടു പതിറ്റാണ്ടിലേറെയായി അബൂദബിയിൽ ജോലി ചെയ്യുന്ന അബ്ദുൽ സത്താർ അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മാതാവ്: നബീസ. ഭാര്യ: സജിന. മക്കൾ: റിഷാൽ, മിഷാൽ. ഖബറടക്കം നാട്ടിൽ പിന്നീട് നടത്തും.
പഴുവിൽ: ചിറക്കൽ തേവർക്കാട്ടിൽ ഷംസുദ്ദീൻ (78) നിര്യാതനായി. ചിറക്കൽ പാലത്തിന് സമീപം പലചരക്കുകട നടത്തിയിരുന്നു. ഭാര്യ: ആസിയ. മക്കൾ: ഹസീന, ഹസ്ന, ആഷിഖ്. മരുമക്കൾ: അബ്ദുൽ ഖാദർ, ഷാജഹാൻ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചിറക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ചെന്ത്രാപ്പിന്നി: കനറാ ബാങ്കിന് പടിഞ്ഞാറ് താമസിക്കുന്ന ഉള്ളാട്ടിൽ പരേതനായ ഗോവിന്ദന്റെ മകൻ ദാമോദരൻ (72) നിര്യാതനായി. റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: പരേതയായ മണി. മക്കൾ: ദിവ്യ, ദീപ്തി, അഭിലാഷ്. മരുമക്കൾ: ഗോപു, ശ്രേയസ്, ചിപ്പി.
പഴുവിൽ: മാവിൻതോപ്പ് അന്തിക്കാടൻ മണി (73) നിര്യാതനായി. ഭാര്യ: ചന്ദ്ര. മക്കൾ: മഞ്ജു, മിനി, മഹേഷ് . മരുമക്കൾ: സോമൻ, സുധീഷ്, സവിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.
കുന്നംകുളം: ചീരംകുളം മണിയന്ത്ര പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (72) നിര്യാതയായി. മക്കൾ: അജിതൻ, പ്രിയൻ, രജനി, പ്രീത, പ്രിയ. മരുമക്കൾ: ഹിമ, വിനിത, മോഹനൻ, രാജൻ, ഗിരി.
ഷൊർണൂർ: ഗൃഹനാഥൻ ചായക്കടയിൽ കുഴഞ്ഞുവീണ് മരിച്ചു. കണയം ചെമ്മംകുന്ന് മായ്ക്കരപ്പറമ്പിൽ വേലായുധൻ (66) അണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പണിക്കിറങ്ങിയ വേലായുധനും കൂട്ടുകാരനും കുറുവട്ടൂരിലെ ചായക്കടയിൽ ചായ കുടിക്കാൻ കയറിപ്പോഴാണ് കുഴഞ്ഞുവീണത്. വല്ലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, ഷിജില. മരുമക്കൾ: സുരേഷ്, പ്രവീണ.
കൂറ്റനാട്: ബസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലത്തൂര്‍ സ്വദേശി സുരേഷാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം കൂറ്റനാട്-പട്ടാമ്പി ബസില്‍നിന്നാണ് വീണത്.
ചെർപ്പുളശ്ശേരി: മാങ്ങോട് കുന്നത്തൊടി വീട്ടിൽ നാരായണൻ (76) നിര്യാതയായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: അനിൽകുമാർ (കല്ലടിക്കോട് സർവിസ് സഹകരണ ബാങ്ക്), സുധ. മരുമക്കൾ: ശിവദാസൻ, സിന്ധു. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.
പത്തിരിപ്പാല: അകലൂർ പുത്തൂർ പണ്ടാരതൊടി വീട്ടിൽ രാമചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സനൂപ്, സജിത, ഷാനി. മരുമക്കൾ: മുത്തുസ്വാമി, സുധീഷ്, നീതു.
കേരളശ്ശേരി: ചേലാക്കട ഭാസ്കരൻ നായരുടെ മരുമകൻ കൃഷ്ണൻകുട്ടി (69) നിര്യാതനായി. ഭാര്യ: സത്യഭാമ. സഹോദരങ്ങൾ: പരേതനായ പള്ളത്തേരി മുള്ളത്ത് ബാലകൃഷ്ണൻ, ശങ്കരനാരായണൻ, ഇന്ദിര, രമ, രാമൻകുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഐവർമഠം ശ്മശാനത്തിൽ.
ആലത്തൂർ: ചൂലനൂർ നെല്ലിക്കാട്ടിൽ പരേതനായ ആറുമുഖന്റെ ഭാര്യ പാറു അമ്മ (98) നിര്യാതയായി. മക്കൾ: രാജൻ, ശ്രീധരൻ, പ്രഭാകരൻ, വിശാലാക്ഷി. മരുമക്കൾ: കമലം, രുഗ്മണി, ഓമന, ദാമോദരൻ, കുമാരൻ.