കൊടുവള്ളി: മുതിർന്ന കോൺഗ്രസ് നേതാവ് കൊടുവള്ളി കെടേക്കുന്നുമ്മൽ മുഹമ്മദ് (കെടയൻ മുഹമ്മദ്-80) നിര്യാതനായി. കൊടുവള്ളി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കൊടുവള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, കൊടുവള്ളി സർവിസ് കോഓപറേറ്റിവ് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ, ബീഡി-സിഗർ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല സെക്രട്ടറി, തോട്ടം തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, ഷോപ്പ് എസ്റ്റാബ്ലിഷ്മെന്റ് യൂനിയൻ ജില്ല സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. കൊടുവള്ളി കെ.എം.ഒ കോളജ് ജീവനക്കാരനായിരുന്നു. മാതൃഭൂമിയുടെ ആദ്യകാല കൊടുവള്ളി ലേഖകനായും പ്രവർത്തിച്ചു. ഭാര്യ: ആമിന. മക്കൾ: സലീം (ഖത്തർ), ആസാദ്, താഹിറ, ഷക്കീല, സീനത്ത്. മരുമക്കൾ: പരേതനായ മുഹമ്മദലി, നാസർ നാലകത്ത്, ഹാരിസ് കൂവിൽ, ആയിഷ ബീവി, അസ്മ. സഹോദരങ്ങൾ: ഹംസ, ഉമ്മർ, പരേതയായ പാത്തുമ്മ, പരേതയായ മറിയക്കുട്ടി, സൈനബി.