പേരാമ്പ്ര: കൂത്താളി ഇടത്തിൻ മീത്തൽ അച്യുതൻ നായർ (79) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ്, കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നു. മുൻകാല നാടക നടനായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: ഒ.സി. ലീന (അധ്യാപിക, പേരാമ്പ്ര ഒലിവ് സ്കൂൾ), ഇ.എം. സീന ( അധ്യാപിക, എസ്.എം.എം.എച്ച്.എസ്.എസ്, താനൂർ), ധന്യ (കുട്ടോത്ത് ആവള).
മരുമക്കൾ: ഒ.സി. വിജയരാഘവൻ (ഏഷ്യാനെറ്റ് കേബിൾ ഓപറേറ്റർ), സി.പി. അനിൽകുമാർ (സി.ഐ.എസ്.എഫ്, മുംബൈ), ഉണ്ണികൃഷ്ണൻ കുട്ടോത്ത് ആവള (സിറ്റി ഫ്ലോറിയ ഗ്രൂപ്പ് റിയാദ്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ (ചാലിക്കര), ഓമന അമ്മ (പൂനൂർ), ലീല അമ്മ (കാരയാട്), പരേതരായ കുഞ്ഞിമാധവി (കാരയാട്), ഇ.എം. ശങ്കരൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൂത്താളി വീട്ടുവളപ്പിൽ.