തമോഗർത്തത്തിലേക്കുള്ള യാത്ര!
text_fields‘അന്താരാഷ്ട്ര രംഗത്ത് പുതിയ സമ്മർദങ്ങൾ വർധിച്ചുവരുകയാണ്. സമ്മർദങ്ങൾ ഉരുണ്ടുകൂടി ഒരു തീമഴയായി ഭൂമിയിലേക്ക് പതിച്ചാൽ അതു മനുഷ്യരാശിയെ ഒന്നടങ്കം നക്കിത്തുടച്ചു നാമാവശേഷമാക്കും.’ 2018 ഫെബ്രുവരി 16 മുതൽ 18വരെ, മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിൽ, ചെയർമാൻ വോൾഫ് ഗാങ് ഇഷിങ്ങർ യൂറോപ്പിലെയും അമേരിക്കയിലെയും വൻ ശക്തിരാഷ്്ട്രങ്ങൾക്ക് നൽകിയ താക്കീതാണിത്. സമ്മേളനത്തിൽ ഇരു വൻകരകളിലെയും മുപ്പതിലേറെ രാഷ്ട്രത്തലവന്മാർ നൂറു കാബിനറ്റ് മന്ത്രിമാർ, ഒേട്ടറെ രാജ്യതന്ത്രജ്ഞർ, സൈനിക മേധാവികൾ എല്ലാം പെങ്കടുത്തിരുന്നു. യൂറോപ്യൻ രാഷ്ട്രങ്ങളുടെയും അമേരിക്കയുടെയും ഭാവിയെ- പ്രത്യേകിച്ചും സൈനിക നടപടികളെ ^സ്വാധീനിക്കുന്ന മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക സമ്മേളനത്തെക്കാൾ പ്രധാനമാണെന്നു നിരീക്ഷിക്കപ്പെടുന്നു.
അമേരിക്കയിൽ -റഷ്യൻ ആയുധമത്സരങ്ങൾ, സൈബർ യുദ്ധത്തിനുള്ള സാധ്യത, സിറിയൻ യുദ്ധം, ഇറാെൻറ ആണവ കരാർ, ഉത്തര കൊറിയയുടെ വെല്ലുവിളി-ഇവയൊക്കെയായിരുന്നു ഇപ്രാവശ്യത്തെ ആലോചന വിഷയങ്ങൾ. മൂർച്ഛിച്ചുവരുന്ന അപായ സാധ്യതകളെക്കുറിച്ചാണ് മിക്കവരും വാചാലരായത്. എന്നാൽ, അവ മറികടക്കാനുള്ള നിർദേശങ്ങൾ ആർക്കും മുന്നോട്ടുവെക്കാനായില്ലെന്നതാണ് ഖേദകരം. യൂറോപ്യൻ കമീഷൻ അധ്യക്ഷൻ ജീൻ േക്ലാഡ് ജങ്കർ, െഎക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്, നാറ്റോ സെക്രട്ടറി ജനറൽ ജിയോ സ്റ്റോൾടൻ ബർഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ഫ്രഞ്ചു പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്, തുർക്കി പ്രധാനമന്ത്രി ബിൻ അലിയിൽഡ്രിൻ^ സ്റ്റേജിൽ അണിനിരന്നവരിൽ ചിലരാണിവർ. പ്രത്യേകം ക്ഷണിക്കപ്പെട്ട ഖത്തറിെൻറ ഭരണാധികാരി ശൈഖ് തമീം അൽഥാനിയും ഇസ്രാേയലിെൻറ പ്രധാനമന്ത്രി നെതന്യാഹുവും അവിടെ സന്നിഹിതരായിരുന്നു. ഡിഫൻസ് സെക്രട്ടറി ജിംമാറ്റിസിെൻറ നേതൃത്വത്തിൽ വിവിധ വകുപ്പുതലവന്മാരും പതിനഞ്ചോളം കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടുന്ന വലിയൊരു സംഘം അമേരിക്കയെ പ്രതിനിധാനം ചെയ്തു. 1963 മുതൽ നടന്നുവരുന്ന ഇൗ സമ്മേളനം രാഷ്ട്രത്തലവന്മാർക്കു പ്രതിസന്ധികൾ വിലയിരുത്താനും കൂട്ടായ നടപടികളെക്കുറിച്ചാലോചിക്കാനും അവസരം നൽകി. എന്നാൽ, ഇത്തവണ കണ്ട പ്രത്യേകത, ചർച്ചകൾ നടന്നുകൊണ്ടിരിക്കെ പ്രതിനിധികൾ സദസ്സുകളിൽ ശുഷ്കമായിരുന്നുവെന്നാണ്. അമേരിക്കയുടേതാകെട്ട, ആത്മവിശ്വാസമില്ലാത്ത പൊള്ളയായ പ്രകടനമായിരുന്നു. ഡോണൾഡ് ട്രംപിെൻറ നേതൃത്വപരമായ കഴിവുകേട് പ്രതിനിധി സംഘത്തിെൻറ പെരുമാറ്റത്തിലും കരിനിഴൽ വീഴ്ത്തിയതായി നിരീക്ഷിക്കപ്പെടുന്നു.
റാൻറു കോർപറേഷൻ, ചത്താൻ ഹൗസ്, അറ്റ്ലാൻറിക് കൗൺസിൽ, നാറ്റോ, റോയൽ യുനൈറ്റഡ് സർവിസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നൂറോളം സംഘടനകൾ സമ്മേളനത്തിൽ പ്രതിനിധാനം ചെയ്തത് വ്യത്യസ്ത ആശയഗതികൾ മാറ്റുരച്ചുനോക്കുന്നതിനവസരം നൽകി. അന്താരാഷ്ട്ര രംഗത്ത് യൂറോപ്പിെൻറ ശക്തിയും സാന്നിധ്യവും വിളിച്ചറിയിക്കുന്നതായിരുന്നു ചർച്ചകൾ. എന്നാൽ, മനുഷ്യരാശി അകപ്പെട്ടിരിക്കുന്ന യുദ്ധഭീതിയിൽ ആശ്വാസം നൽകുന്ന അഭിപ്രായങ്ങളോ പ്രതിവിധികളോ ആരും തന്നെ മുന്നോട്ടുവെച്ചതായി കണ്ടില്ല. ആേഗാളതലത്തിലുള്ള ആയുധ മത്സരങ്ങൾക്ക് നിയമപരമായൊരു ചട്ടക്കൂടുവഴി കടിഞ്ഞാണിടാനുള്ള ശ്രമംപോലും നടന്നില്ലെന്നതാണ് വാസ്തവം. ആണവ ശക്തികളാകെട്ട അവരുടെ ആയുധങ്ങൾ മൂർച്ച കൂട്ടി പരിഷ്കരിക്കാൻ ശ്രമിക്കുന്നതായി ചർച്ചകൾ വ്യക്തമാക്കി. ഒാരോ രാഷ്ട്രവും അവരവരുടേതായ ന്യായങ്ങൾ മുന്നോട്ടു വെച്ചു. ഇതു പുതിയ അംഗങ്ങളെക്കൂടി ആണവ ക്ലബിലേക്ക് ആകർഷിക്കുന്നതായിരുന്നു. അതുകൊണ്ടാവണം ഒരു രണ്ടാം ആണവ നൂറ്റാണ്ടിനെക്കുറിച്ച് ചർച്ചയാണ് നടന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്.
നേതാക്കളുടെ ചർച്ചകൾ നടക്കുേമ്പാൾ ഡമസ്കസിെൻറ പ്രാന്തത്തിൽ നാലു ലക്ഷം ജനസംഖ്യയുള്ള ഗൂതയിൽ നരമേധം തുടരുകയായിരുന്നു. ബോംബു വർഷത്താൽ കെട്ടിടങ്ങൾ തകർക്കപ്പെടുകയും തീനാളങ്ങൾ കത്തിപ്പടർന്നു പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമുൾപ്പെടുന്ന ^യുദ്ധവുമായി ബന്ധമില്ലാത്ത ^ സാധാരണ ജനങ്ങൾ വെന്തുമരിക്കുന്നതും ഭരണാധികാരികൾ ആസ്വദിക്കുകയായിരുന്നു. ഒടുവിൽ 2018 ഫെബ്രുവരി 24ന് ആണ് െഎക്യരാഷ്ട്രസഭ ഏകകണ്ഠമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നിട്ട് ഇപ്പോഴും വെടിയൊച്ച തുടരുകയാണ്. റഷ്യയുടെ നേതൃത്വം നടപ്പിൽവരുത്തുമെന്നു കരുതപ്പെട്ട കരാറനുസരിച്ചു ഗൂതയിൽനിന്നും ജനങ്ങൾക്ക് കുടിയൊഴിഞ്ഞുപോകാൻ നിത്യവും സമയമനുവദിച്ചിട്ടുണ്ട്. പക്ഷേ, ജനങ്ങൾ സംഭ്രാന്തരാണ്. അവർ പ്രതികാര നടപടികളെ ഭയക്കുന്നു. അസദിനെ സ്ഥാനഭ്രഷ്ടനാക്കാൻ റഷ്യയോ ഇറാനോ സമ്മതിക്കില്ല, ഇതറിഞ്ഞുകൊണ്ടാണ്, ‘കിട്ടുന്നതിൽ പാതി’ മോഹിച്ചുകൊണ്ട് അമേരിക്ക നഖമുരസുന്നത്.
1980-88 കാലത്ത് ഇറാൻ ഇറാഖുമായി യുദ്ധത്തിലായിരുന്നപ്പോൾ കൂടെ ഉറച്ചുനിന്ന ഏക അറബ് രാജ്യം സിറിയയായിരുന്നു. ലബനാനിലെ ഹിസ്ബുല്ലയുമായി ബന്ധപ്പെടാനും അവർക്ക് ആയുധങ്ങൾ കൈമാറാനുമുള്ള ഏക ഇടനാഴിയാണ് സിറിയ. മാത്രമല്ല, സിറിയയിൽ ഭരണമാറ്റമുണ്ടായാൽ അത് സുന്നി ഭൂരിപക്ഷമുള്ളതും ഇറാനെയും ഹിസ്ബുല്ലയെയും എതിർക്കുന്നതുമാകുമെന്നും അവർ ഭയപ്പെടുന്നു. സോവിയറ്റ് യൂനിയനാകെട്ട, അവരുടെ മിഡിലീസ്റ്റിലെ ആദ്യത്തെ ആയുധ ഇടപാട് 1954ൽ സിറിയയുമായിട്ടായിരുന്നു. തുടർന്നു 1971ൽ ടാർടസ് തുറമുഖം റഷ്യയുടെ നാവിക കേന്ദ്രമായിത്തീർന്നു. പിന്നെയെങ്ങനെ റഷ്യ സിറിയ വിട്ടുപോകും? ഡോണൾഡ് ട്രംപിനും താൽപര്യങ്ങളുണ്ട്. അതുകൊണ്ടാണ് തങ്ങളുടെ 2,500 പടയാളികൾ സിറിയയിൽ തുടരുന്നതാണെന്നു വാഷിങ്ടൺ പ്രഖ്യാപിച്ചത്. സെക്യൂരിറ്റി കൗൺസിലിലെ റഷ്യൻ പ്രതിനിധി അലക്സാണ്ടർ വെനഡിക്ടിെൻറ അഭിപ്രായത്തിൽ കിഴക്കൻ സിറിയയിൽ ‘ഫ്രീ സിറിയൻ ആർമി’യുടെ മറവിൽ അമേരിക്ക സൈനികത്താവളങ്ങൾ സജ്ജമാക്കിയിട്ടുണ്ടത്രെ. കൂടെ ‘റാഖ’യുടെ അടുത്ത് ‘ബാക്കി’യിലും ജോർഡെൻറയും ഇറാഖിെൻറ അതിർത്തിയിലെ ‘തനഫിലു’മായി രണ്ടു വ്യോമകേന്ദ്രങ്ങളിലും ഇതു കുറിക്കുേമ്പാൾ, സിറിയ രാസായുധം പ്രയോഗിച്ചതായി അമേരിക്ക ആവർത്തിക്കുന്നു. എന്നാൽ, തങ്ങളുടെ ആക്രമണത്തിനു ന്യായീകരണം കണ്ടത്താൻ അമേരിക്ക തന്നെ ഒപ്പിക്കുന്ന വേലയാണിതെന്ന് റഷ്യയുെട മുഖ്യ സൈന്യാധിപൻ ജനറൽ വലേറി ഗെറാസിമോവ് പറയുന്നു. സിറിയൻ സേന തിരിച്ചുപിടിച്ച അഫ്തിരീസ് പട്ടണത്തിൽ രാസായുധ നിർമാണശാല കണ്ടെത്തിയതായദ്ദേഹം വെളിപ്പെടുത്തുന്നു.
ഉത്തര കൊറിയയും ദക്ഷിണകൊറിയയും തമ്മിലുണ്ടായിവരുന്ന സൗമനസ്യത്തിെൻറ സ്വരം സന്തോഷദായകമാണ്. ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ 2018 ഏപ്രിൽ അന്ത്യത്തിൽ സംഭാഷണം നടത്തുന്നതാണത്രെ. ഇതു അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുമോ എന്നതാണ് പ്രശ്നം. അമേരിക്കയുടെ സൈനിക കേന്ദ്രമായ ‘ഗുവാം’ ദ്വീപ് മാത്രമല്ല, വാഷിങ്ടൺ തന്നെയും ഉത്തര കൊറിയയുടെ മിസൈലുകളുടെ പരിധിയിലാണ്. ഇത് ട്രംപിനെ ഭീതിപ്പെടുത്തുന്നു. യുദ്ധമുണ്ടായാൽ, അടുത്തനിമിഷം ദക്ഷിണകൊറിയയും ജപ്പാനും നിലംപരിശാകും. ഇതു പെൻറഗണിെൻറ താൽപര്യങ്ങൾക്കെതിരാണ്. എന്നാൽ, ഇതിലൊന്നുംതന്നെ ഒരു പ്രായോഗിക പരിഹാരവും മ്യൂണിക് കോൺഫറൻസിനു സമർപ്പിക്കാനുണ്ടായില്ല.
കമ്പ്യൂട്ടർ, ഇൻറർനെറ്റുകളാണല്ലോ ഇന്ന് ലോകത്തെ ബന്ധിപ്പിക്കുന്നത്. നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ-ധനകാര്യ-ഗതാഗത-വാർത്താവിതരണ-ഭരണരംഗങ്ങളെല്ലാം പ്രവർത്തിക്കുന്നതു ഇൻറർനെറ്റു സംവിധാനങ്ങൾക്ക് കീഴിലാണ്. അമേരിക്കയും റഷ്യയും തമ്മിൽ ഒരു ഏറ്റുമുട്ടലുണ്ടാവുകയാണെങ്കിൽ അതൊരു ‘സൈബർ’ യുദ്ധമായിരിക്കുമെന്നാണ് അഭിജ്ഞ മതം. പരസ്പരം കമ്പ്യൂട്ടർ നെറ്റുവർക്കുകൾ തകർത്തുകൊണ്ട് ശത്രുവെ കീഴ്പ്പെടുത്തുന്നതു ഏറെ എളുപ്പമായിരിക്കും. ജോൺഡാവിസ് വ്യക്തമാക്കുന്നതുപോലെ നിമിഷനേരംകൊണ്ട് ശത്രുരാജ്യത്തെ വൈദ്യുതി ഇല്ലാതാകും. യന്ത്രങ്ങളുടെ പ്രവർത്തനം അവ്യവസ്ഥിതമാകും. ജനങ്ങൾ ഇരുളടഞ്ഞ തുരങ്കങ്ങളിൽ അകപ്പെടും. ഭരണകൂടത്തിെൻറ കൈവശമുള്ള രേഖകളെല്ലാം നഷ്ടപ്പെടും! എ.ടി.എമ്മുകൾ പ്രവർത്തിക്കില്ല. ബാങ്കുകളുടെയും ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എന്നുവേണ്ട എല്ലാ അധികാര കേന്ദ്രങ്ങളുടെയും പ്രവർത്തനം അവതാളത്തിലാകും! ഇതാണ് അമേരിക്കൻ നയതന്ത്ര ശാസ്ത്രജ്ഞനായ ഇയാൻ ബ്രമർ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ ഭരണത്തലവന്മാരോട് തുറന്നു പറഞ്ഞത്.
ഇൗ വിഷയത്തിൽ അമേരിക്ക റഷ്യയെയും ചൈനയെയും മാത്രമല്ല ഉത്തര കൊറിയയെയും ഇറാനെയും ഭയപ്പെടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. യുദ്ധം ആരു തുടങ്ങിയാലും ഇൻറർനെറ്റു സംവിധാനത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുണ്ടാകുന്ന ഋണബാധ്യത വർഷത്തിൽ ഒരു ലക്ഷം കോടി അമേരിക്കൻ ഡോളറിലധികമായിരിക്കുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡൻറ് ബോണ്ട് ബ്രാൻറു പറയുന്നത്.
കോൺഫറൻസിെൻറ അവസാന ദിവസമാണ് ഇസ്രാേയലും ഇറാനും കൊമ്പുകോർത്തത്. നെതന്യാഹു ഒരു ലോഹത്തകിടു ഉയർത്തിക്കാട്ടി അതു ഇസ്രാേയലതിർത്തിയിൽ വെടിയേറ്റു വീണ ഇറാെൻറ പൈലറ്റില്ലാ വിമാനത്തിേൻറതാെണന്നവകാശപ്പെട്ടു. ലോക സമാധാനത്തിനു ഭീഷണി ഇറാനാണെന്നും ഇറാനെതിരെ കടുത്ത നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഇറാെൻറ വിദേശകാര്യ മന്ത്രി മുഹമ്മദു ജവാദ് ശരീഫ് ഇസ്രാേയലിെൻറ ‘കാർട്ടൂണിസ്റ്റ് സർക്കസ്’ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സമർഥിക്കുകയായിരുന്നു. അമേരിക്കയുടെ സൈനിക സാന്നിധ്യവും ഇസ്രായേലിെൻറ ഇടപെടലുകളുമാണ് മിഡിലീസ്റ്റിനു ഭീഷണിയെന്നദ്ദേഹം പ്രസ്താവിച്ചു. അയൽ രാഷ്ട്രങ്ങളെ കടന്നാക്രമിക്കുന്നതാണ് ഇസ്രായേലിെൻറ നയമെന്നദ്ദേഹം വ്യക്തമാക്കി.
സമ്മേളനം ശ്രേദ്ധയമാക്കിയ വസ്തുത അന്താരാഷ്ട്ര രംഗത്ത്, നയതന്ത്ര കാര്യങ്ങളിൽ നേതൃത്വപരമായ പദവി വഹിക്കാനർഹനായ ഒരു വ്യക്തിയുടെ അഭാവമാണ്, താളംതെറ്റിയ ലോകവ്യവസ്ഥയെ ചിട്ടപ്പെടുത്താനാണല്ലോ ചർച്ചകൾ സംഘടിപ്പിച്ചത്. എന്നാൽ, അമേരിക്ക റഷ്യയെയും റഷ്യ അമേരിക്കയെയും ഇസ്രായേൽ ഇറാനെയും ഇറാൻ ഇസ്രായേലിനെയും അങ്ങനെ ചേരിതിരിഞ്ഞു കുറ്റപ്പെടുത്തുകയായിരുന്നു. അമേരിക്കയുടെ പ്രതിനിധികളാകെട്ട, സമാധാന ഭഞ്ജനങ്ങളുടെ കാരണങ്ങളെല്ലാം മറ്റു രാഷ്ട്രങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് നിരീക്ഷകരെ നിരാശരാക്കി. മനുഷ്യവർഗത്തിെൻറ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുന്നവർ വഴിയറിയാതെ നട്ടംതിരിയുകയാണെങ്കിൽ ഇൗ യാത്ര തമോഗർത്തത്തിലേക്കല്ലാതെ മറ്റെങ്ങോട്ടാണ്?
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.