ജീവൻ തുടിക്കുന്ന ഫയലുകൾ കെട്ടിക്കിടക്കുേമ്പാൾ
text_fieldsമുന്നിൽ വരുന്ന ഒാരോ ഫയലിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നും ആ ഫയലുകൾക്കു കീഴെ നിങ്ങൾ ചേർക്കുന്ന കുറിപ്പാകും തുടർന്ന് ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കുന്നതെന്നും അതിനാൽ, പോസിറ്റിവ് ഫയൽ നോട്ട സമ്പ്രദായം പകരംവെക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ 2016 ജൂൺ എട്ടിന് പ്രസംഗത്തിൽ പരാമർശിക്കുകയുണ്ടായി. സെക്രേട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രിയുടെ അധ്വാനത്തിന് എന്തെങ്കിലും ഫലമുണ്ടായോ? ഇല്ലെന്ന് ഏട്ടിൽ ഉറങ്ങുന്ന ഫയലുകളുടെ ബാഹുല്യം വ്യക്തമാക്കുന്നു.
2016 മേയ് 25ന് അധികാരമേറ്റ ഇടതുപക്ഷ സർക്കാർ അതിനുശേഷം സ്വീകരിച്ച നടപടികൾ സോഷ്യൽ ഒാഡിറ്റിങ്ങിന് വിധേയമാക്കുന്നതിെൻറ ഭാഗമായാണ് സെക്രേട്ടറിയറ്റിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ നിജസ്ഥിതി ആരാഞ്ഞത്. 94,932 ഫയലുകൾ െകട്ടിക്കിടക്കുന്നതായാണ് ലഭ്യമായ വിവരം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നൽകിയ മറുപടി പ്രകാരം ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് റവന്യൂ വകുപ്പിലാണ്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിൽ ^11,564 ഫയലുകൾ, ആരോഗ്യ, കുടുംബക്ഷേമം ^8941, കൃഷി 5484, ധനകാര്യം ^5264, വ്യവസായം ^5170, തൊഴിൽ 3335, വിജിലൻസ് ^2695.
അഞ്ചുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും റവന്യൂ വകുപ്പുതന്നെയാണ് മുന്നിൽ ^980. ആരോഗ്യം, കുടുംബക്ഷേമം ^386, ധനകാര്യം ^171. ഒരുവർഷത്തിനും മൂന്നുവർഷത്തിനും ഇടയിൽ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും ഒന്നാംസ്ഥാനം റവന്യൂ വകുപ്പിനാണ് ^1582. രണ്ടാംസ്ഥാനം ആഭ്യന്തരം ^1415, ധനകാര്യം ^872. ഒരുവർഷം മുതൽ രണ്ടു വർഷം വരെ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും റവന്യൂതന്നെയാണ് മുമ്പൻ ^2816. രണ്ടാംസ്ഥാനം ആഭ്യന്തരവകുപ്പിന് ^2713. മൂന്നാംസ്ഥാനം ആരോഗ്യം, കുടുംബക്ഷേമം, നാലാം സ്ഥാനം കൃഷി ^969.
പഴയ ഫയലുകൾ തീർപ്പുകൽപിക്കുന്നതിന് സർക്കാർ നിർദേശപ്രകാരം സെക്രേട്ടറിയറ്റ് വകുപ്പുകളിൽ അദാലത് നടത്തുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അതത് വകുപ്പുകളിൽനിന്ന് ലഭ്യമാണെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിെൻറ അണ്ടർ സെക്രട്ടറി ഇ. ലിസിമോൾ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. സെക്രേട്ടറിയറ്റിലെ ഫയൽ തീർപ്പ് മോണിറ്റർ ചെയ്യാൻ എല്ലാ മാസവും ചീഫ് സെക്രട്ടറി ഉന്നതതല യോഗവും ചേരാറുണ്ട്.
പിഴവിന് പഴി പരിഹാരമോ?
പൗരന്മാരുടെ അപേക്ഷകളിൽ കൃത്യമായ വിവരങ്ങൾ യഥാസമയം നൽകുന്നതിൽ മാതൃക സൃഷ്ടിക്കേണ്ടവരാണ് വിവരാവകാശ കമീഷനിലെ ഉദ്യോഗസ്ഥർ. എന്നാൽ, വേലിതന്നെ വിളതിന്നുന്ന അവസ്ഥയാണ് ചില കമീഷനുകളിലെങ്കിലും നിലവിലുള്ളതെന്ന് കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് വ്യക്തമാക്കുന്നു.
അറിഞ്ഞോ അറിയാതെയോ ആർ.ടി.െഎ നിയമത്തിെൻറ അന്തസ്സത്തക്ക് വിരുദ്ധമായ രീതിയിലാണ് കേന്ദ്ര വിവരാവകാശ കമീഷെൻറ അപ്പീലധികാരി പ്രവർത്തിച്ചതെന്ന് വിമർശിച്ചത് വിവരാവകാശ കമീഷൻ തന്നെയാണ്. 2013 ജൂൺ, ഏപ്രിൽ മാസങ്ങളിൽ കമീഷെൻറ വിവരാവകാശ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച 113 അപേക്ഷകളിൽ ഒരു നടപടിയും സ്വീകരിക്കാത്തതിനെ സംബന്ധിച്ച് ആർ.കെ. ജെയിൻ നൽകിയ പരാതിയാണ് കമീഷണർ ദിവ്യ പ്രകാശ് സിൻഹ പരിഗണിച്ചത്.
വിവരാവകാശ ഉദ്യോഗസ്ഥെൻറ സീനിയർ ഉദ്യോഗസ്ഥനായിരിക്കണം അപ്പീൽ അധികാരി എന്ന ആർ.ടി.െഎ നിയമത്തിലെ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് കമീഷനിൽ പ്രവർത്തിച്ചതെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇൗ രണ്ടു പദവിയും ഒരാൾതന്നെ വഹിച്ചുവെന്ന അസംബന്ധവും കമീഷനിൽ നടന്നുവെന്ന് ഉത്തരവ് വ്യക്തമാക്കി. നിശ്ചിത സമയത്തിനകം മറുപടി നൽകുന്നതിൽ ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടുെവന്നും അപ്പീൽ തീർപ്പാക്കേണ്ടതിന് പകരം വീണ്ടും വിവരാവകാശ ഉേദ്യാഗസ്ഥനെ സമീപിക്കാനും നിർദേശിച്ചു.
ചുരുക്കത്തിൽ, വിവരാവകാശ നിയമത്തെ അപഹസിക്കുകയാണ് ഇൗ ഉദ്യോഗസ്ഥർ ചെയ്തതെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്ര രൂക്ഷമായി കമീഷൻ സ്വന്തം ഉദ്യോഗസ്ഥരെ വിമർശിച്ചിട്ടും അവർക്കെതിരെ ഒരു ശിക്ഷണനടപടിയും സ്വീകരിച്ചില്ല. ഭാവിയിൽ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് മാത്രം നൽകി കമീഷൻ നടപടികൾ അവസാനിപ്പിച്ചു. മികച്ച മാതൃകയല്ല ഇതിലൂടെ കമീഷൻ സൃഷ്ടിച്ചതെന്ന് പറയാതെവയ്യ.
കൊമ്പൻസ്രാവുകൾക്ക് താക്കീത്
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. എന്നാൽ, ചില ആളുകൾ കൂടുതൽ തുല്യരാണ് എന്ന് സാധാരണ ജനങ്ങൾക്ക് തോന്നുന്ന സംഭവങ്ങളാണ് ബാങ്കുകളിൽനിന്നും ശതകോടികൾ വായ്പയെടുത്ത് മുങ്ങിയ സമീപകാല സംഭവങ്ങൾ. വീടുവെക്കാൻ ഒരു ലക്ഷം രൂപ വായ്പയെടുത്തവർ യഥാസമയം തുക തിരിച്ചടച്ചിെല്ലങ്കിൽ ആ തുക തിരികെ കിട്ടുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ ശുഷ്കാന്തിയും ആവേശവും മനസ്സിലാക്കാനാവും. എന്നാൽ, 9,000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ എന്ന വ്യവസായിയെക്കുറിച്ചുള്ള ധനവകുപ്പിെൻറ മറുപടി ആശ്ചര്യകരമാണ്.
ഇൗ മറുപടി അവ്യക്തവും വിവരാവകാശ നിയമത്തിെൻറ അന്തസ്സത്തക്കു വിരുദ്ധവുമാണെന്ന് കേന്ദ്ര മുഖ്യ വിവരാവകാശ കമീഷണർ ആർ.കെ. മാത്തൂർ വ്യക്തമാക്കി. വ്യക്തിയുടെ സുരക്ഷയെയും രാജ്യത്തിെൻറ സാമ്പത്തികതാൽപര്യത്തെയും പ്രതികൂലമായി ബാധിക്കും എന്നാണ് വിവരം വെളിപ്പെടുത്താതിരിക്കാനുള്ള കാരണമായി പറഞ്ഞത്. ധനമന്ത്രാലയത്തിൽ ഇൗ വിവരമില്ലെന്നും റിസർവ് ബാങ്കിലോ ബന്ധപ്പെട്ട ബാങ്കുകളിലോ ഇൗ വിവരമുണ്ടാകാമെന്നും ഉദ്യോഗസ്ഥർ കമീഷന് മുമ്പാകെ ബോധിപ്പിച്ചു. ബന്ധപ്പെട്ട വകുപ്പിലേക്ക് അപേക്ഷ കൈമാറ്റം ചെയ്യാൻ കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.