ലോക്സഭ തെരഞ്ഞെടുപ്പും ബി.ജെ.പിയുടെ ബംഗാൾ തന്ത്രവും
text_fieldsഇൗ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഏറെ പ്രാധാന്യമുണ്ട്. ഉത്തർപ്രദേശും (80) മ ഹാരാഷ്ട്രയും (48) കഴിഞ്ഞാൽ 42 സീറ്റുകളുള്ള പശ്ചിമ ബംഗാൾ വോെട്ടടുപ്പിലെ മൂന്നാമത്തെ പ്രബല മേഖലയാണ്. 2014നെ അപേക് ഷിച്ച് ബി.ജെ.പിക്ക് തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇക്കുറി കൂടുതൽ സീറ്റുകൾ നേടാനാവില്ലെന്നാണ് കണക്കുകൂ ട്ടൽ. കഴിഞ്ഞ തവണ ബി.ജെ.പി 71 സീറ്റുകൾ നേടിയ യു.പിയിൽ ബി.എസ്.പി-എസ്.പി സഖ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ബി.ജെ.പിക്ക് സീറ ്റുകൾ കുറയുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ഹിന്ദി ബെൽറ്റിൽ നഷ്ടപ്പെടുന്ന സീറ്റുകൾക്ക് പകരംവെക്കാ ൻ പാർട്ടി ഇക്കുറി പശ്ചിമ ബംഗാളിനെയാണ് ഉറ്റുനോക്കുന്നത്.
പശ്ചിമ ബംഗാളിലെ 2014ലെ ഫലം
പാർട്ടി | വോട്ട് ശതമാനം | വിജയിച്ച സീറ്റുകൾ | വ്യത്യാസം |
തൃണമൂൽ ക ോൺഗ്രസ് | 39.05% | 34 | +15 |
സി.പി.എം | 29.71% | 2 | -13 |
ബി.ജെ.പി | 17.02% | 2 | +1 |
കോൺഗ്രസ് | 9.58% | 4 | -2 |
അവലംബം: വിക്കിപീഡിയ
പശ്ചിമ ബംഗാളിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടുകൾ ലഭിച്ചത് തൃണമൂൽ കോൺഗ്രസിനുതന്നെ. എന്നാൽ, 17.2 ശതമാനം ലഭിച്ച ബി.ജെ.പിക്ക് 2009ലെ തെരഞ്ഞെടുപ്പിനെക്കാൾ വോട്ടുകൾ ഇരട്ടിയായി വർധിച്ചു. കോൺഗ്രസിേൻറതാകെട്ട 2009ലെ 13.5നെ അപേക്ഷിച്ച് 9.58 ശതമാനമായി കുറയുകയാണുണ്ടായത്. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് ശതമാനവും സീറ്റുകളും വർധിക്കുകയായിരുന്നു.
സി.പി.എമ്മിനെയും കോൺഗ്രസിനെയും അപേക്ഷിച്ച് ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചു. 2013ലെ തങ്ങളുടെ സ്വന്തം നില മെച്ചപ്പെടുത്താനും കഴിഞ്ഞു. സി.പി.എമ്മിന് 2013ൽ 213 ജില്ല പരിഷത്ത് സീറ്റുകൾ ലഭിച്ചപ്പോൾ 2018ൽ അത് ഒന്നായി ചുരുങ്ങി. ബി.ജെ.പിയുടേതാകെട്ട, പൂജ്യത്തിൽനിന്ന് 22 ആയി ഉയർന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത് ബംഗാളിൽ രണ്ടാമത്തെ കക്ഷിയായി ബി.ജെ.പി മാറുന്നുവെന്നാണ്. ഇടതുപാർട്ടികളുടെ പതനം, അതിദേശീയതയുടെ പ്രചാരണം തുടങ്ങിയ ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. മുതലാളിത്തത്തിെൻറയും നിയോ ലിബറലിസത്തിെൻറയും ആഗോളതലത്തിലുള്ള പതനവും യുദ്ധസാമഗ്രികളുമായി ബന്ധപ്പെട്ട സാമ്പത്തിക മുന്നേറ്റവും ഇതിനു പിന്നിലുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ബി.ജെ.പിക്ക് പശ്ചിമബംഗാളിലെ താഴേതട്ടിലുള്ള വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്നത് ഇതുകൊണ്ടൊന്നുമല്ല. അതിന് മറ്റു പല കാരണങ്ങളുമുണ്ട്.
വിഭജനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ സാമൂഹിക പശ്ചാത്തലമാണ് ഒന്നാമത്തേത്. വിഭജനകാലത്തും ബംഗ്ലാദേശ് വിമോചനസമര കാലത്തും നിരവധി ഹിന്ദുക്കൾ അതിർത്തിക്കപ്പുറത്തുനിന്ന് ബംഗാളിലേക്ക് കുടിയേറി. ഇതുമൂലം ബംഗാൾ ഹിന്ദുത്വവാദികൾക്ക് വളക്കൂറുള്ള മണ്ണായി മാറി. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തെ വോട്ടുബാങ്കായി ഉപയോഗിച്ചപോലെത്തന്നെ, ഇൗ ഹിന്ദു സമൂഹത്തെയും രാഷ്ട്രീയ പാർട്ടികൾ വോട്ടുകൾക്കായി ഉപയോഗപ്പെടുത്തി. ആദ്യകാലത്ത് ഹിന്ദു കുടിയേറ്റക്കാർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ഇടതു പാർട്ടികൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ഇടതു പാർട്ടികളുടെ കേഡർ സ്വഭാവത്തിന് മങ്ങലേറ്റതോടെ മെറ്റാരു കേഡർ പാർട്ടിയായ ബി.ജെ.പി ഇൗ അവസരം മുതലെടുത്തു. 2015 മുതൽ സംസ്ഥാനത്ത് ആർ.എസ്.എസ് ശാഖകൾ കൂണുപോലെ മുളച്ചുപൊന്തി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സാമുദായിക സംഘർഷത്തിെൻറ വ്യാപ്തി ക്രമാതീതമായി വർധിച്ചു. ബംഗാളിൽ അതുവരെ അപൂർവമായിരുന്ന രാമനവമി ആഘോഷം, ആയുധമേന്തിയുള്ള ഘോഷയാത്രകൾ, ഹനുമാൻ പൂജ തുടങ്ങിയവ വ്യാപകമായി. അസൻസോൾ, ഖരഗ്പുർ, ബസീർഹട്ട്, ദുലാഗഢ് തുടങ്ങിയ പ്രദേശങ്ങളിൽ സാമുദായിക കലാപങ്ങൾ അരങ്ങേറി. ബംഗാളിെൻറ സംസ്കാരം ഹിന്ദു ബെൽറ്റിേൻറതിന് സമാനമായി. ബംഗാളി ഇതര ജനവിഭാഗത്തിലും ഗിരിവർഗ മേഖലയിലും ബി.ജെ.പി പിടിമുറുക്കി. തൃണമൂൽ കോൺഗ്രസിെൻറ ക്ഷേമപദ്ധതികൾക്കിടയിലും ഗിരിവർഗക്കാർ ബി.ജെ.പിയോട് അടുക്കുന്ന കാഴ്ചയാണ് കണ്ടത്. തൃണമൂലിെൻറ വോട്ട്ബാങ്കായിരുന്ന പട്ടികവിഭാഗത്തെ ആകർഷിക്കാനും കാവി പാർട്ടിക്ക് കഴിഞ്ഞു. ബി.ജെ.പിയുടെ വളർച്ച കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ക്ഷീണമുണ്ടാക്കിയത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ആദ്യം ഗുണമായെങ്കിലും പിന്നീട് സംസ്ഥാനത്തെ രണ്ടാമത്തെ പ്രബലകക്ഷിയായി കാവിപാർട്ടി മാറുകയായിരുന്നു.
ബംഗാളിലെ നഗര വോട്ടർമാർ കൂടുതലും മധ്യവർഗമായതും അവരിൽ ഹിന്ദുത്വ വികാരമുണർത്തി തങ്ങളുടെ പക്ഷത്ത് ചേർക്കാൻബി.ജെ.പിക്ക് കഴിഞ്ഞു. മുസ്ലിംകളോട് പരമ്പരാഗത വിരോധമുണ്ടായിരുന്ന ബംഗ്ലാദേശി ഹിന്ദു കുടിയേറ്റക്കാർ ബി.ജെ.പിയെ സ്വന്തം പാർട്ടിയായി പ്രതിഷ്ഠിച്ചു. തൃണമൂൽ കോൺഗ്രസിെൻറ എതിർ പ്രീണന തന്ത്രം ഭൂരിപക്ഷ സമുദായത്തെ അവരിൽനിന്ന് അകറ്റുകയാണ് ചെയ്തത്. ഇമാമുമാർക്കും മുഅദ്ദിനുകൾക്കും പ്രതിമാസ അലവൻസ് നൽകിയത് ഉദാഹരണം. ക്രമേണ ബി.ജെ.പി സംസ്ഥാനത്ത് പിടിമുറുക്കി. തൃണമൂൽ കോൺഗ്രസിെൻറ പല നേതാക്കളും പാർട്ട് വിട്ട് ബി.ജെ.പിയിൽ ചേർന്നു. മുതിർന്ന തൃണമൂൽ നേതാവും മമത ബാനർജിയുമായി വളരെ അടുപ്പമുള്ളയാളുമായിരുന്ന മുകുൾ റോയിയാണ് ഇതിന് തുടക്കംകുറിച്ചത്. തൃണമൂൽ എം.പിമാരായ സൗമിത്രഖാനും അനുപം ഹസ്റയും ഇതേ പാത പിന്തുടർന്നു. കോൺഗ്രസ് എം.എൽ.എ ദുലാൽ ബാർ, സി.പി.എമ്മിലെ ഖാഗെൻ മുർമു, മുൻ െഎ.പി.എസ് ഒാഫിസർ ഭാരതി ഘോഷ് തുടങ്ങിയവരെ ചാക്കിട്ടുപിടിക്കാനും മുകുൾ റോയിക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് ഒൗദ്യോഗികമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ സി.പി.എമ്മിനും കോൺഗ്രസിനും കഴിയാതിരുന്നത് ബി.ജെ.പി മുതലെടുക്കുന്നുണ്ട്. ചില മണ്ഡലങ്ങളിൽ സൗഹൃദ മത്സരങ്ങൾ ഉണ്ടെന്നു മാത്രമേയുള്ളൂ. ബി.ജെ.പിക്കെതിരായ ജനമുന്നേറ്റമുണ്ടാക്കുന്നതിനുള്ള അവസരം ഇരു പാർട്ടികളും കളഞ്ഞുകുളിച്ചു. പ്രത്യേകിച്ചും നോട്ടുനിരോധനം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയിൽ. തൃണമൂൽ കോൺഗ്രസിനെതിരെയാണ് കോൺഗ്രസും ബി.ജെ.പിയും മുഴുവൻ ഉൗർജവും വിനിേയാഗിക്കുന്നത്. ഇതിനിടയിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും മറ്റു താര പ്രചാരകരെയും സംസ്ഥാനത്ത് പ്രചാരണത്തിനിറക്കി ബി.ജെ.പി രംഗം കൊഴുപ്പിക്കുകയാണ്.
മമത സർക്കാറിെൻറ പ്രവർത്തനവും തെരഞ്ഞെടുപ്പിനെ ഗണ്യമായി സ്വാധീനിക്കുമെന്നുറപ്പ്. സർക്കാറിെൻറ പ്രവർത്തനത്തിൽ നഗര വോട്ടർമാരും ഗ്രാമീണ വോട്ടർമാരും തൃപ്തരല്ലെന്ന് അടുത്തിടെ വന്ന സർവേ വെളിപ്പെടുത്തിയത് മറക്കരുത്. കർഷകരുടെ പ്രശ്നങ്ങളും അടിസ്ഥാന വികസനവുമൊക്കെയാണ് ഗ്രാമീണ വോട്ടർമാരെ നിരാശരാക്കുന്നതെങ്കിൽ തൊഴിലില്ലായ്മയും മലിനീകരണവും ഗതാഗത തടസ്സവുമൊക്കെ നഗരങ്ങളിലെ വോട്ടർമാർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നത് പ്രധാന വിഷയമാണെന്ന് വോട്ടർമാർ കരുതുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. ഇത് മമത ബാനർജിക്ക് പ്രത്യാശക്ക് വഴി നൽകുന്നു. മറ്റു പാർട്ടികൾക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടാനായിട്ടില്ല.
ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോക്കിക്കാണാവുന്ന ഭീതിജനകമായ ഘടകമാണ് ഒടുവിലത്തേത്. 2011ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് 27.1 ശതമാനം ന്യൂനപക്ഷങ്ങളുണ്ട്. ഇടത് പാർട്ടികളിൽനിന്ന് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയ ഇൗ വോട്ട് ബാങ്കിൽ കാര്യമായ ഭിന്നതയില്ല എന്നതാണ് വസ്തുത. ന്യൂനപക്ഷത്തിെൻറ ‘പേടി’തന്നെയാണ് ഇതിനു കാരണം. പണവും കായബലവുമാണ് പലപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. 2019െല തെരഞ്ഞെടുപ്പിൽ ബംഗാളിൽ പേടിപ്പെടുത്തുന്ന മറ്റൊരു ചിത്രമാണ്. മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുത്തുന്ന ദേശീയ പൗരത്വ നിയമം, ആൾക്കൂട്ട കൊലപാതകങ്ങൾ, രഥയാത്ര തുടങ്ങിയ ബി.െജ.പിയുടെ അജണ്ട ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിത ബോധം സൃഷ്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം വേറെയും. മുസ്ലിംകൾ ഭീകരരാണെന്നും ഹിന്ദുക്കൾ ന്യൂനപക്ഷമാവുമെന്നും നിർബാധം പ്രചരിപ്പിക്കുന്നു. വിഭജനത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു മതധ്രുവീകരണം സംസ്ഥാനത്ത് ബലംപ്രയോഗിച്ച് നടപ്പാക്കുന്നത്.
സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിെൻറ മേധാവിത്വംതന്നെയായിരിക്കും ഫലമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും ഇടത് പാർട്ടികളുടെയും കോൺഗ്രസിെൻറയും ചെലവിൽ ബി.ജെ.പി വോട്ടിങ് ശതമാനത്തിൽ കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ബംഗാളിൽ രണ്ടക്കം തികക്കാൻ തങ്ങൾക്ക് കഴിയില്ലെങ്കിലും സീറ്റുകൾ വർധിപ്പിക്കുന്നതിലൂടെ കേന്ദ്ര ഭരണം നിലനിർത്തുന്നതിന് കളമൊരുക്കാൻ കഴിയുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാമത്തെ വലിയ കക്ഷിയായി ബി.ജെ.പി മാറിയാൽ അദ്ഭുതപ്പെടേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.