Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിദ്യാര്‍ഥി ...

വിദ്യാര്‍ഥി രാഷ്​ട്രീയത്തിലെ ജനകീയന്‍

text_fields
bookmark_border
വിദ്യാര്‍ഥി  രാഷ്​ട്രീയത്തിലെ ജനകീയന്‍
cancel

രാഷ്​ട്രീയത്തിലും ജീവിതത്തിലും ധാര്‍മികത കാത്തുസൂക്ഷിച്ച എം.ഐ. ഷാനവാസ് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. അവസാന ശ്വാസംവരെയും ത​​​െൻറ രാഷ്​ട്രീയ സന്ദേശം മുറുകെ പിടിച്ചായിരുന്നു അദ്ദേഹം ജീവിച്ചത്. കർമമണ്ഡലത്തിൽ നിറഞ്ഞു നിൽക്കെതന്നെയാണ് മരണത്തിന് കീഴടങ്ങിയതും. 1974 കാലഘട്ടത്തിൽ ഫാറൂഖ്​കോളജിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അദ്ദേഹവുമായുള്ള പരിചയം. ഒന്നാം വർഷ പി.ജി ലിറ്ററേച്ചറായിരുന്നു അദ്ദേഹത്തിെൻ വിഷയം. രാഷ്​ട്രീയ എതിരാളിയായാണ് പരിചയപ്പെടുന്നത്. ഐഡിയൽ സ്​റ്റുഡൻറ്സ് ലീഗ്, എം.എസ്.എഫ് സ്ഥാനാർഥിയായി ഞാനും കെ.എസ്.യു സ്ഥാനാർഥിയായി അദ്ദേഹവും മത്സരരംഗത്ത്. കോളജിനകത്തും പുറത്തും മാന്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തി​​െൻറ മുഖമുദ്ര. 1974 കാലഘട്ടത്തിലും കേരളത്തിൽ അറിയപ്പെടുന്ന യുവ കോൺഗ്രസ് നേതാക്കളിൽ ഒരാൾ. മുതിർന്ന കോൺഗ്രസ് നേതാക്കളായ എം.എം ഹസൻ ഉൾപ്പടെയുള്ളവർ എം.ഐ ഷാനവാസിന് വേണ്ടി അന്ന് പ്രചാരണ രംഗത്തിറങ്ങി.

രാഷ്​ട്രീയത്തിനപ്പുറം വിദ്യാർഥികളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചെടുക്കാൻ ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ വിദ്യാർഥികൾക്കിടയിലെ ജനകീയനായിരുന്നു. പ്രചാരണ വേളകളിൽ രാഷ്​ട്രീയം മാത്രം പറഞ്ഞായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. രാഷ്​ട്രീയ എതിരാളികളെ വ്യക്തിപരമായി നേരിടുന്ന വ്യക്തിത്വമല്ലായിരുന്നു അദ്ദേത്തി​േൻറത്. പ്രചാരണ വേളയിൽ ഒരിക്കൽ അ​േദ്ദഹത്തിനെതിരെ ഞാന്‍ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചിരുന്നു. അക്കാലത്ത് മറ്റുള്ളവർ ആ പരാമർശത്തിനെതിരെ രംഗത്തുവരുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത സുഹൃത്തുക്കളായതിനു ശേഷം ഞാൻ നിങ്ങളെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറഞ്ഞില്ലല്ലോ എന്ന സൗഹൃദ പരിഭവത്തിൽ അദ്ദേഹം അത് ഒതുക്കി.

ആ വാക്കുകൾക്ക് വല്ലാത്ത സ്വാധീനം പിന്നീട് എ​​െൻറ ജീവിതത്തി​​െൻറ പല ഘട്ടങ്ങളിലുമുണ്ടായിരുന്നു. ഷാനവാസി​​െൻറ രാഷ്​ട്രീയത്തിനും വ്യക്തിത്വത്തിനും ഉപരി ഫാറൂഖ്​ കോളജായതിനാൽ മറ്റു പല വിഷയങ്ങളുമായിരുന്നു തെരഞ്ഞെടുപ്പ് ചർച്ചയായത്. കേരളം തന്നെ ഉറ്റുനോക്കിയ ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം മത്സരിച്ച് കോളജ് യൂനിയൻ തലപ്പത്ത് അദ്ദേഹം എത്തി. പിന്നിട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആദ്യ യു. യു.സിയായും ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്​ട്രീയ എതിരാളികളെ രാഷ്​ട്രീയ ആശയങ്ങൾ കൊണ്ടുതന്നെ നേരിട്ട വ്യക്തിത്വമായിരുന്നു ഷാനവാസി​േൻറത്. ലോക്സഭ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫാറൂഖ്​ കോളജിൽ നൽകിയ സ്വീകരണത്തിൽ അന്നത്തെ തെരഞ്ഞെടുപ്പ് കാലഘട്ടവും കോളജ് പ്രവേശനവും ഷാനവാസ് ഓർത്തെടുത്തിരുന്നു. ഞാൻ എ​​െൻറ പിതാവുമായി ഫാറൂഖ്​ കോളജ് പ്രവേശന കവാടം കടന്നപ്പോൾതന്നെ എ​​െൻറ ഹൃദയമിടിക്കുകയായിരുന്നു. അത്തരത്തിൽ അന്നു ചിന്തിച്ചിരുന്ന ഒരു വ്യക്തി പിന്നീട് കോളജി​​െൻറയും ഒരു നാടി​​െൻറയും നേതാവായി ഉയർന്നതിന് പിന്നിൽ കഠിനാധ്വാനമുണ്ടായിരുന്നു. ഉത്തമനായ രാഷ്​ട്രീയ നേതാവ് എന്നു മാത്രമേ ഷാനവാസിനെ ഓർത്തെടുക്കാനാകൂ.
(അധ്യാപകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsarticlesOPNIONM I Shanavas
News Summary - Memory about MI Shanavas-Opnion
Next Story