നാടക കലയുടെ മഹാഗോപുരം
text_fieldsമലയാള നാടകവേദിയുടെ അതിർവരമ്പുകളെ പുനർനിർണയിച്ച് സ്വകീയ ആഖ്യാന വൈചിത്ര്യങ്ങളുടെ വിസ്മയക്കാഴ്ചകളൊരുക്കിയ പ്രതിഭയായിരുന്നു ജി. ശങ്കരപ്പിള്ള. നാടകത്തെ ജീവിതമാക്കിയ അദ്ദേഹം ഒാർമയായിട്ട് 29 വർഷം പിന്നിടുന്നു. നാടകവേദിയെയും നാടക സാഹിത്യത്തെയും പ്രണയിക്കുന്നവർക്ക് ഒാർമയിൽ സൂക്ഷിക്കാൻ പാകത്തിലുള്ള നിരവധി കൃതികൾ സമ്മാനിച്ച ശേഷമാണ് അദ്ദേഹം യാത്രയായത്. സമഗ്ര നാടകാചാര്യനെന്ന സവിശേഷ വ്യക്തിത്വത്തിനുടമയായ ഇൗ ഗുരുനാഥെൻറ ജീവിതവും നാടകാദർശവും പരസ്പരബന്ധിതമായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ തൃശൂരിലെ സ്കൂൾ ഒാഫ് ഡ്രാമയുടെ തപോവനംപോലെ പ്രശാന്തസുന്ദരമായ കാമ്പസിൽ ബി.ടി.എ ബിരുദ വിദ്യാർഥിയായി എത്തുേമ്പാൾ മനസ്സിൽ ഒരു വസന്തകാലത്തിെൻറ കുളിർമയുണ്ടായിരുന്നു. ഒരുപാട് കേട്ടറിഞ്ഞ നാടകത്തിെൻറ മഹാഗുരുനാഥൻ ശങ്കരപ്പിള്ള ക്ലാസ്മുറിയിലേക്ക് പ്രവേശിച്ചപ്പോൾ വിസ്മയം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ നോക്കിയിരുന്നു. ഒരു താപസനെപ്പോലെ വാക്കുകളിൽ നാടകാചര്യൻ പറഞ്ഞുതുടങ്ങി: ‘‘ജീവനുള്ള നടൻ ജീവനുള്ള പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്ന ജീവനുള്ള കലയാണ് നാടകം. സംഘർഷമാണ് നാടകത്തിെൻറ ജീവൻ. കഥാപാത്രങ്ങളുടെ ഉള്ളിലുള്ളതും കഥാപാത്രങ്ങൾ തമ്മിലുള്ളതുമായ വൈകാരിക സംഘർഷങ്ങളുടെ ഉദാത്ത മുഹൂർത്തങ്ങളാണ് നാടകത്തെ ശ്രേഷ്ഠമാക്കുന്നത്.’’ തെല്ലുനേരത്തെ നിശ്ശബ്ദത. പിന്നെ വീണ്ടും പറഞ്ഞുതുടങ്ങി: ‘‘നാടകമാണ് നിങ്ങളുടെ ഉപകരണം. ഏതൊരു ഉപകരണം കൈകാര്യം ചെയ്യുന്നവരും ആ ഉപകരണത്തിെൻറ ശക്തിയും ദൗർബല്യവും വ്യാപ്തിയും പരിമിതിയും സാധ്യതകളും എല്ലാം അറിഞ്ഞിരിക്കണം. എങ്കിലേ ആ ഉപകരണം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനാവൂ.’’ നാടകത്തിെൻറ കലാപരവും സാേങ്കതികവുമായ പരിശീലനത്തിെൻറ ആവശ്യകതയെക്കുറിച്ചുള്ള ഇൗ വാക്കുകൾ ആത്മാവിെൻറ ആഴങ്ങളിൽനിന്ന് പ്രവഹിക്കുകയായിരുന്നു. ആർജവം നിറഞ്ഞ ആ വാക്കുകൾക്ക് ആത്മാർഥതയുടെയും സത്യസന്ധതയുടെയും സ്പർശമുണ്ടായിരുന്നു.
നാടകത്തെക്കുറിച്ചുള്ള അബദ്ധധാരണകൾ ക്ലാസിൽ കടപുഴകി. പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ നാടകസങ്കൽപങ്ങളും അവിടെ അനാവരണം ചെയ്യെപ്പട്ടു. പരസ്പരബന്ധിതമായിരുന്നു ക്ലാസുകളെല്ലാം. വാക്കുകൾക്ക് ഇത്രമേൽ സ്പർശനശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത് ക്ലാസ്മുറിയിൽനിന്നാണ്. നാടകരചന, സംവിധാനം, അവതരണം, അഭിനയം എന്നിങ്ങനെ നാടകത്തെക്കുറിച്ച് സർവതലസ്പർശിയായ അഗാധജ്ഞാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തും നാടകത്തെക്കുറിച്ച് ഒേട്ടറെ ക്ലാസുകളും ക്യാമ്പുകളും നാടകക്കളരികളും അദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. സ്വന്തം ദർശനങ്ങൾക്കിണങ്ങുന്ന നിരവധി നാടകങ്ങൾ രചിച്ച് അദ്ദേഹം രംഗത്ത് അവതരിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ ‘സ്കൂൾ ഒാഫ് ഡ്രാമ’ എന്ന നാടക പരിശീലനകേന്ദ്രം ആരംഭിക്കുകയും പഠനവും ഗവേഷണവുമായി പുതിയൊരു നാടകാവബോധത്തിന് തുടക്കമിടുകയും ചെയ്തു. കുട്ടികളുടെ വ്യക്തിത്വവികാസവും സ്വഭാവരൂപവത്കരണവും ബുദ്ധിവളർച്ചയും ലക്ഷ്യമിട്ട് കുട്ടികളുടെ നാടകവേദിയെന്ന ആശയം അവതരിപ്പിക്കുകയും അതിനിണങ്ങുന്ന വിധത്തിലുള്ള നാടകങ്ങളുടെ രചന നിർവഹിക്കുകയും ചെയ്തു.
നിലവിലിരുന്ന നാടകസങ്കൽപങ്ങളെ പൊളിച്ചെഴുതാനുള്ള വ്യഗ്രത എപ്പോഴും അദ്ദേഹം പുലർത്തിയിരുന്നു. വേഷം, രംഗഭാഷ്യം, ദീപവിതാനം, അഭിനയം, അരങ്ങിലെ ചലനങ്ങൾ, ശബ്ദക്രമീകരണം, നാടകസെറ്റ്, കട്ട്ഒൗട്ട്, രംേഗാപകരണങ്ങൾ, സദസ്യരും പ്രതികരണവും, നിരൂപണം എന്നിങ്ങനെ സകല മേഖലകളിലും തൽപരനായിരുന്ന അദ്ദേഹം നാടകത്തെ പ്രേക്ഷകരുമായി സംവദിക്കുന്ന ഭാവാത്മക ക്രിയാസേങ്കതമായാണ് കണ്ടത്. തീവ്രമായ അന്വേഷണപരതയും നിശിതമായ സാമൂഹിക പരിഹാസവുംകൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിെൻറ എല്ലാ രചനകളും. നാടൻകഥയുടെ ശൈലിയിൽ നാടൻപാട്ടുകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉൾേച്ചർന്ന മട്ടിലുള്ള നാടകാവതരണം അദ്ദേഹത്തിെൻറ സർഗാത്മക സിദ്ധിവിശേഷത്തിെൻറ പ്രതിഫലനമാണ്.
മലയാള നാടകവേദിയെ ലോക നാടകവേദിക്കൊപ്പമെത്തിക്കാൻ യത്നിച്ച അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളുമെത്തി. അതിലൊന്നും അദ്ദേഹം ശ്രദ്ധാലുവായിരുന്നില്ല. തെൻറ നാടകസപര്യ അനുസ്യൂതം തുടരുന്നതിലായിരുന്നു അദ്ദേഹത്തിെൻറ ശ്രദ്ധ. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ച അദ്ദേഹം സ്കൂൾ ഒാഫ് ഡ്രാമ, സ്കൂൾ ഒാഫ് ലെറ്റേഴ്സ് എന്നിവയുെട ഡയറക്ടറും കേരള സംഗീത നാടക അക്കാദമിയുെട ചെയർമാനുമായിരുന്നു. സ്വകീയമായ പ്രവർത്തനൈശലിയിലൂടെ എല്ലായിടത്തും അദ്ദേഹം നക്ഷത്രശോഭയോടെ നിലകൊണ്ടു.
ശങ്കരപ്പിള്ള എന്ന ആ ശ്രേഷ്ഠ ഗുരുനാഥനുമൊത്തുള്ള അനർഘനിമിഷങ്ങൾ ഒരുപാടുണ്ട് ഒാർമയിൽ. ഗൃഹാതുരമായ ആ ഒാർമകൾക്ക് മഴനിഴൽ സ്പർശത്തിെൻറ സാന്ത്വനവും കുളിരുമുണ്ട്. നാടകാവതരണത്തിനായി ആ മഹാരഥനോടൊപ്പം നടത്തിയ ഒട്ടനവധി യാത്രകൾ. എല്ലാം ഇപ്പോഴും ഒാർമകളിൽ അതേ തെളിമയോടെ നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.