എണ്ണക്കണക്കിലെ ന്യായാന്യായങ്ങൾ
text_fieldsദീപാവലി സമ്മാനമെന്ന പേരിൽ, പെട്രോളിനും ഡീസലിനും നാമമാത്രമായി നികുതി ഇളവ് പ്രഖ്യാപിച്ച കേന്ദ്രർക്കാറിെൻറ നടപടിയിൽ സവിശേഷമായി ആഘോഷിക്കാനോ ആശ്വസിക്കാനോ എന്തെങ്കിലും വകയുണ്ടെന്ന് തോന്നുന്നില്ല. ഒന്നര വർഷത്തിനിടെ, ഇന്ധനവിലയിൽ ഭീമമായ വർധന വരുത്തിയശേഷമാണ് പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ യഥാക്രമം അഞ്ചും പത്തും രൂപവീതം കുറച്ചിരിക്കുന്നത്. ഇതിനെ സമ്മാനമെന്നൊക്കെ കേന്ദ്രഭരണകൂടത്തിെൻറ വക്താക്കൾ വിശേഷിപ്പിക്കുേമ്പാഴും യാഥാർഥ്യം മറ്റൊന്നാണെന്ന് ഏവർക്കും അറിയാം.
കോവിഡും ലോക്ഡൗണുമെല്ലാം ഏൽപിച്ച കനത്ത പ്രഹരത്തിനുപുറമെ, ഇന്ധനവിലയും കുതിച്ചുകയറിയതോടെ കടുത്ത ദുരിതത്തിലായ ജനങ്ങൾ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതും വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതുെമാക്കെയാണ് അടിയന്തരമായി എണ്ണവില കുറക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. പൊള്ളുന്ന ഇന്ധനവിലയിൽ നട്ടം തിരിയുന്ന ജനങ്ങളെ വോട്ടിനു സമീപിക്കുക അത്ര എളുപ്പമാകില്ലെന്നു സംഘ്പരിവാർ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാൽ, ജനരോഷമൊന്ന് ശമിപ്പിക്കാനുള്ള ചെപ്പടിവിദ്യയായി മാത്രമേ ഇൗ നടപടിയെ കാണാനാവൂ; നികുതി ഇളവിെൻറ പേരിലുള്ള ഇൗ നേരിയ ആശ്വാസം പോലും അക്കാരണത്താൽ തൽക്കാലികം മാത്രമാണെന്ന് വിശ്വസിക്കുന്നതാകും ന്യായം.
ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്ന നികുതി ഇളവിൽപോലും വഞ്ചനയുടെയും രാഷ്ട്രീയ ഗിമ്മിക്കുകളുടെയും ഘടകങ്ങൾ പതിയിരിപ്പുണ്ടെന്ന് ഇതിനകംതന്നെ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞതാണ്. പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമായിരുന്ന എക്സൈസ് തീരുവയിലാണിപ്പോൾ കുറവു വന്നിരിക്കുന്നത്. ആഗോള വിപണിയിൽ എണ്ണവില ബാരലിന് ഏകദേശം 80 ഡോളറിലെത്തി നിൽക്കുേമ്പാഴാണിത്. മൂന്നു വർഷം മുമ്പ്, സമാനമായ വിലയുണ്ടായിരുന്ന സമയത്ത് 18 രൂപയിൽ താഴെയായിരുന്നു എക്സൈസ് തീരുവ. അന്ന് ഡീസലിെൻറ വില ഏകദേശം 75 രൂപയും. അഥവാ, അഞ്ച് വർഷത്തിനിടെ കേന്ദ്ര നികുതിമാത്രം 15 രൂപയോളം വർധിച്ചു. ഇതിനിടെ, ആഗോള വിപണിയിൽ എണ്ണ വില 30 ഡോളറിനടുത്ത് എത്തിയതാണ്. സ്വാഭാവികമായും ആ സമയങ്ങളിൽ ഇവിടെ ഇന്ധനവില കുറയേണ്ടതായിരുന്നു.
എന്നാൽ, ചില സമയങ്ങളിൽ ചില്ലറ വിലക്കുറവുകളുണ്ടായി എന്നതൊഴിച്ചാൽ ഇന്ധനവിലയുടെ ഗ്രാഫ് ശരവേഗത്തിൽ കുത്തനെ ഉയരുകയായിരുന്നു. ഇതിനെ തൽക്കാലേത്തക്ക് പിടിച്ചുനിർത്തിയെന്നേ ഇപ്പോൾ പറയാനാകൂ. അപ്പോഴൂം ചില സങ്കീർണതകൾ സൃഷ്ടിച്ചുകൊണ്ടാണ് കേന്ദ്രനടപടിയെന്ന് കാണാതിരിക്കാനാവില്ല. എക്സൈസ് നികുതി കുറച്ചതുപോലെ സംസ്ഥാനങ്ങൾ അവരുടെ നികുതിയും ആനുപാതികമായി കുറക്കണമെന്ന കേന്ദ്ര നിർദേശം അത്ര ലളിതമല്ല. എൻ.ഡി.എ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ആ നിർദേശം പാലിച്ചിട്ടുമുണ്ട്.
ഇന്ധനവിലക്കെതിരെ സമരം ചെയ്ത കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കുനേരെയുള്ള ചാട്ടുളിയായിട്ടുവേണം ഇൗ നിർദേശത്തെ കണക്കാക്കാൻ. ഇന്ധനവിലയുടെ പാപഭാരം മുഴുവൻ സംസ്ഥാനങ്ങളുടെമേൽ കെട്ടിവെക്കാനുള്ള തികഞ്ഞ രാഷ്ട്രീയ നീക്കംതന്നെയാണത്. കേന്ദ്രം വിലകുറച്ചു; സംസ്ഥാനങ്ങൾ, വിശേഷിച്ചും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ വിലകുറച്ചില്ല എന്ന ന്യായവാദത്തിനാണിപ്പോൾ സംഘ്പരിവാർ ശ്രമിക്കുന്നത്. കേരളത്തിൽ രണ്ട് ദിവസമായി ബി.ജെ.പി നടത്തുന്ന സമരങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല.
അതേസമയം, കേന്ദ്രത്തിെൻറ ഇൗ ഗൂഢനീക്കത്തെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ സംസ്ഥാനങ്ങൾക്കും നികുതി ഇളവ് സാധ്യമാക്കാവുന്നതേയുള്ളൂ. തമിഴ്നാടും ഛത്തിസ്ഗഢുമൊക്കെ ആ വഴിയിലാണ് നീങ്ങിയത്. നിർഭാഗ്യവശാൽ അത്തരമൊരു സഖ്യത്തിെൻറ ഭാഗമാകേണ്ടിയിരുന്ന കേരളം പുറംതിരിഞ്ഞുനിൽക്കുകയാണ്. എണ്ണയുടെ സംസ്ഥാന നികുതിയിൽ ഒരു കാരണവശാലും ഇളവ് നൽകേണ്ടതില്ല എന്നതാണ് സി.പി.എമ്മിെൻറയും പിണറായി സർക്കാറിെൻറയും സുചിന്തിതമായ തീരുമാനം. അതിനുള്ള ന്യായവാദങ്ങളാണ് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യമ പ്രവർത്തകർക്കുമുന്നിൽ അവതരിപ്പിച്ചത്.
അദ്ദേഹത്തിെൻറ വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: ഒന്ന്, കേന്ദ്രം എക്സൈസ് തീരുവ കുറക്കുേമ്പാൾ ആനുപാതികമായി സംസ്ഥാനത്തും കുറവ് വരും, ഇപ്പോൾ കുറവ് വരുകയും ചെയ്തിരിക്കുന്നു. രണ്ട്, നേരത്തെ കോവിഡിെൻറയും മറ്റും പശ്ചാത്തലത്തിൽ സംസ്ഥാന തീരുവ കൂട്ടിയ ഇടങ്ങളിലാണിപ്പോൾ കുറച്ചിരിക്കുന്നത്, കേരളത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെ ഒരിക്കൽപോലും കൂട്ടിയിട്ടില്ല, അതിനാൽ കുറക്കേണ്ടതുമില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ വിലനിയന്ത്രണാധികാരം കമ്പനികൾക്ക് വിട്ടുനൽകിയതു മുതൽ മുൻ യു.ഡി.എഫ് സർക്കാർ ഡസനിലധികം തവണ നികുതി വർധിപ്പിച്ചതടക്കം മന്ത്രിക്ക് പറയാൻ വേറെയുമുണ്ട് ന്യായങ്ങൾ. ഇപ്പറഞ്ഞതൊക്കെയും മുഖവിലക്കെടുത്താൽപോലും, വർഷങ്ങളായി കടുത്ത 'നികുതി ഭീകരത'ക്കിടയിലാണ് ജനങ്ങൾ ജീവിക്കുന്നതെന്ന യാഥാർഥ്യത്തെ ആർക്കും നിഷേധിക്കാനാവില്ല. ഉമ്മൻ ചാണ്ടി സർക്കാർ അന്യായമായി നികുതി വർധിപ്പിച്ചുവെന്ന് പറയുന്ന മന്ത്രി, ആ 'അന്യായം' ഇപ്പോഴും ഏതാണ്ട് അതുപോലെ നിലനിൽക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
എക്സൈസ് തീരുവയുടെ പേരിൽ കേന്ദ്രം ഇക്കാലമത്രയും ജനങ്ങളെ പിഴിഞ്ഞപ്പോൾ അതിെൻറ ഒരു പങ്ക് സംസ്ഥാനത്തിനും ലഭിച്ചിട്ടുണ്ടെന്ന വസ്തുതയും മന്ത്രിക്ക് നിഷേധിക്കാനാവുമോ? ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ, കേരളത്തിലെ നികുതി കുറവാണെന്നത് ശരിതന്നെ. ഫണ്ടുകൾ അനുവദിക്കാതെയും ജി.എസ്.ടി കുടിശ്ശിക നൽകാതെയും കേന്ദ്രം കേരളത്തെ പലരൂപത്തിൽ അവഗണിക്കുന്നുവെന്നതും വസ്തുതയാണ്.
നമ്മുടെ ഫെഡറൽ സംവിധാനത്തെ ഒരു ഫാഷിസ്റ്റ് ഭരണകൂടം പൊളിച്ചെഴുതുന്നതിെൻറ നിദർശകമായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടതും അതിനെതിരായ സമരങ്ങൾ സംഘടിപ്പിക്കേണ്ടതും. അതിനുപകരം, സർവം ജനങ്ങളുടെമേൽ അടിച്ചേൽപിക്കുന്ന 'നികുതി ഭീകരത'യുടെ സംഘ്പരിവാർ 'മാതൃക' ഇടതുസർക്കാറും പിന്തുടരുന്നത് തികഞ്ഞ വിരോധാഭാസമല്ലാതെ മറ്റൊന്നുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.