Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാർലമെന്റിനെക്കൂടി റബർ...

പാർലമെന്റിനെക്കൂടി റബർ സ്റ്റാമ്പാക്കരുത്

text_fields
bookmark_border
പാർലമെന്റിനെക്കൂടി റബർ സ്റ്റാമ്പാക്കരുത്
cancel

പ്രാ​തി​നി​ധ്യ ജ​നാ​ധി​പ​ത്യ​ത്തി​ൽ പാ​ർ​ല​മെ​ന്റും അ​സം​ബ്ലി​ക​ളു​മാ​ണ് ച​ർ​ച്ച​ക്കും വി​യോ​ജി​പ്പി​നും ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ള്ള വേ​ദി​ക​ൾ. സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വീ​ഴ്ച​ക​ളും നി​രൂ​പ​ണം ചെ​യ്യു​ന്ന​ത് ഈ ​ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളി​ലാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ പാ​ർ​ല​മെ​ന്റി​ൽ ച​ർ​ച്ച​യെ​ക്കാ​ളേ​റെ സെ​ൻ​സ​ർ​ഷി​പ്പാ​ണോ ന​ട​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു​പോ​കു​ന്നു. രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച സ​ർ​ക്കാ​റി​െൻറ ന​യ​നി​ല​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക പാ​ർ​ല​മെ​ന്റി​ൽ പ​തി​വു​ള്ള​താ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന് ല​ഭി​ക്കേ​ണ്ട അ​വ​സ​രം കൂ​ടി​യാ​ണ് അ​ത്. എ​ന്നാ​ൽ, ലോ​ക്സ​ഭ​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​ലെ കു​റെ ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​താ​യി സ്പീ​ക്ക​ർ ഓം​ബി​ർ​ള അ​റി​യി​ച്ചു. രാ​ജ്യ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പ്ര​സം​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റും ക​ത്തി​വെ​ച്ചു. സ​ഭ്യേ​ത​ര​മോ മ​ര്യാ​ദ​കെ​ട്ട​തോ ആ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ൽ, സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന​തും സ​ർ​ക്കാ​റി​ന്റെ വീ​ഴ്ച​ക​ൾ ശ​ക്ത​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തും രേ​ഖ​യി​ൽ​നി​ന്ന് മാ​റ്റു​മ്പോ​ൾ ജ​ന​കീ​യ സ​ഭ​യി​ൽ ജ​ന​ശ​ബ്ദം ത​ട​യ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. രാ​ഹു​ലി​ന്റെ പ്ര​സം​ഗ​ത്തി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റി​യ 18 ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കു​ക​യും ചി​ല ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. പാ​ർ​ല​മെ​ന്റി​ൽ​പോ​ലും പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ങ്കി​ൽ പി​ന്നെ എ​വി​ടെ ജ​നാ​ധി​പ​ത്യം? ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന്റെ അ​സാ​ധാ​ര​ണ​മാ​യ ഉ​യ​ർ​ച്ച​യെ​പ്പ​റ്റി ജ​ന​ങ്ങ​ൾ അ​ത്ഭു​തം കൂ​റു​ന്നു എ​ന്നും മോ​ദി​യു​മാ​യു​ള്ള അ​ദാ​നി​യു​ടെ ബ​ന്ധ​ത്തെ​പ്പ​റ്റി അ​വ​ർ ജി​ജ്ഞാ​സു​ക്ക​ളാ​ണെ​ന്നും പ​റ​ഞ്ഞ രാ​ഹു​ൽ മും​ബൈ വി​മാ​ന​ത്താ​വ​ളം ജി.​വി.​കെ. ഗ്രൂ​പ്പി​ൽ​നി​ന്ന് അ​ദാ​നി ഗ്രൂ​പ്പി​ലേ​ക്ക് മാ​റ്റാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​യും പ​രാ​മ​ർ​ശി​ച്ചു. ഇ​തൊ​ന്നും പാ​ടി​ല്ല​ത്രെ. രാ​ജ്യ​സ​ഭ​യി​ൽ ഖാ​ർ​ഗെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ​നി​ന്ന്​ ചി​ല ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​പ്പെ​ട്ടു.

വി​യോ​ജി​പ്പും ആ​രോ​പ​ണ​വും പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു​ണ്ടാ​വു​മ്പോ​ൾ അ​തെ​ല്ലാം രേ​ഖ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് പാ​ർ​ല​മെ​ന്റി​നെ പ​രി​ഹ​സി​ക്ക​ലാ​ണ്. മ​റു​പ​ടി പ​റ​യാ​നു​ള്ള അ​വ​സ​രം ഭ​ര​ണ​പ​ക്ഷ​ത്തി​നു​ണ്ട​ല്ലോ. പ​ക്ഷേ, ര​ണ്ടു സ​ഭ​ക​ളി​ലും പ്ര​ധാ​ന​മ​ന്ത്രി സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​ന​ല്ല, പ്ര​തി​പ​ക്ഷ​ത്തെ ശ​കാ​രി​ക്കാ​നാ​ണ് മു​തി​ർ​ന്ന​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ലോ​ക്സ​ഭ​യി​ലും മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ രാ​ജ്യ​സ​ഭ​യി​ലും സം​സാ​രി​ച്ചി​ട്ടും പ്ര​ധാ​ന​മ​ന്ത്രി, അ​ദാ​നി എ​ന്ന വാ​ക്കോ രാ​ജ്യം മു​ഴു​വ​ൻ മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളോ കേ​ട്ട ഭാ​വം ന​ടി​ച്ചി​ല്ല. ജ​ന​ങ്ങ​ൾ കേ​ൾ​ക്കാ​നാ​ഗ്ര​ഹി​ച്ച വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തി​നു​പ​ക​രം പ്ര​തി​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് പാ​ർ​ല​മെ​ന്റി​നെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് വേ​ദി​യാ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. ആ​രോ​പ​ണ​ങ്ങ​ളെ​യും സം​ശ​യ​ങ്ങ​ളെ​യു​മെ​ല്ലാം മൊ​ത്ത​മാ​യി നു​ണ​യെ​ന്ന് വി​ളി​ച്ച് മ​റു​പ​ടി പ​റ​യാ​തെ ഒ​ഴി​ഞ്ഞു​മാ​റി. അ​ദാ​നി​ക്കെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​പ്പ​റ്റി സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി​യോ സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ​മി​തി​യോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്മേ​ലും മൗ​നം പാ​ലി​ച്ചു. ഇ​തൊ​രു രാ​ഷ്ട്രീ​യ പ്ര​ശ്ന​മാ​യി അ​ദ്ദേ​ഹം എ​ടു​ത്തു​വെ​ങ്കി​ൽ അ​ത് ശ​രി​യ​ല്ല. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യു​മാ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​യു​മൊ​ക്കെ നേ​രി​ട്ടു ബ​ന്ധ​മു​ള്ള ഒ​രു വാ​ണി​ജ്യ ഗ്രൂ​പ് സ്റ്റോ​ക്കി​ലും ക​ണ​ക്കി​ലും അ​ഴി​മ​തി കാ​ണി​ച്ചു എ​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. രാ​ജ്യ​താ​ൽ​പ​ര്യം അ​താ​ണ്. ഇ​ത്ത​രം സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കൊ​ണ്ട് ഉ​ത്ത​രം പ​റ​യി​ക്കാ​നാ​ണ് മ​റ്റു​ചി​ല ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ സ​ഭാ​ധ്യ​ക്ഷ​ർ ശ്ര​ദ്ധി​ക്കാ​റ്. എ​ന്നാ​ൽ, ഒ​ന്നും പ​റ​യാ​തെ ര​ക്ഷ​പ്പെ​ടാ​ൻ സ​ർ​ക്കാ​റി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് ഇ​വി​ടെ നാം ​ക​ണു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത സ​ഭാ​ധ്യ​ക്ഷ​ർ​ക്കി​ല്ല എ​ന്ന് അ​വ​ർ മ​ന​സ്സി​ലാ​ക്ക​ണം.

തെ​ളി​വോ മു​ൻ​കൂ​ർ നോ​ട്ടീ​സോ ഇ​ല്ലാ​തെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു എ​ന്ന​താ​ണ​ത്രെ, രാ​ഹു​ലി​ന്റെ പ്ര​സം​ഗ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടാ​ൻ ഒ​രു കാ​ര​ണം. അ​ദ്ദേ​ഹം ആ​രോ​പ​ണ​മ​ല്ല, സം​ശ​യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. അ​വ പൊ​ള്ള​യാ​ണെ​ങ്കി​ൽ സ​ർ​ക്കാ​റി​ന് വി​ശ​ദ​മാ​ക്കാ​ൻ പ​റ്റേ​ണ്ട​താ​യി​രു​ന്നു. സ​ത്യ​ത്തി​ൽ അ​ദാ​നി​ക്കെ​തി​രെ ആ​സ്ട്രേ​ലി​യ​യി​ൽ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ജ​ന​രോ​ഷം വ​ക​വെ​ക്കാ​തെ 2021 ഡി​സം​ബ​റി​ൽ ആ​സ്ട്രേ​ലി​യ​യി​ൽ​നി​ന്ന് അ​ദാ​നി ഗ്രൂ​പ് ക​ൽ​ക്ക​രി ക​യ​റ്റു​മ​തി ചെ​യ്യാ​ൻ തു​ട​ങ്ങി; അ​ടു​ത്ത മേ​യി​ൽ ഇ​ന്ത്യ ക​ൽ​ക്ക​രി​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഒ​ഴി​വാ​ക്കി; ഡി​സം​ബ​റോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ഒ​േ​ന്ന​കാ​ൽ കോ​ടി​യോ​ളം ട​ൺ ക​ൽ​ക്ക​രി ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കോ​ൾ ഇ​ന്ത്യ​യോ​ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. അ​ദാ​നി ഗ്രൂ​പ്പി​ന് (ബം​ഗ്ലാ​ദേ​ശി​ലെ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി) ഝാ​ർ​ഖ​ണ്ഡി​ൽ താ​പ​നി​ല​യം അ​നു​വ​ദി​ച്ച​ത് ച​ട്ട​വും ന​യ​വും മാ​റ്റി​യി​ട്ടാ​ണെ​ന്ന് 2015 ൽ ​ത​ന്നെ തെ​ളി​വു​സ​ഹി​തം ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ശ്രീ​ല​ങ്ക​യി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന് കൊ​ളം​ബോ തു​റു​ഖ ടെ​ർ​മി​ന​ൽ ന​ൽ​കാ​ൻ ന​രേ​ന്ദ്ര മോ​ദി സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യി പ​ര​സ്യ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് ജീ​വ​ന​ക്കാ​രു​ടെ നേ​താ​വ് പ്ര​സ​ന്ന ക​ലു ത​ര​ഗെ​യാ​ണ്. പാ​ലി​ത അ​തു​കൊ​രാ​ള എ​ന്ന മ​റ്റൊ​രു നേ​താ​വും അ​ത് സ്ഥി​രീ​ക​രി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ൻ ഫെ​ർ​ഡി​നാ​ണ്ടോ​യും 2022ൽ ​അ​ത് ആ​വ​ർ​ത്തി​ച്ചു. മും​ബൈ വി​മാ​ന​ത്താ​വ​ളം, മു​ൻ​ദ്ര തു​റ​മു​ഖം തു​ട​ങ്ങി​യ​വ​യു​ടെ കാ​ര്യ​ത്തി​ലും സ​മാ​ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. അ​വ​ക്കെ​ല്ലാം പി​ൻ​ബ​ല​മാ​യി ഏ​താ​നും വ​സ്തു​ത​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു. അ​ദാ​നി​ക്ക് ഭ​ര​ണ​ത്തി​ൽ അ​മി​ത സ്വാ​ധീ​ന​മു​ണ്ടെ​ന്ന​ത് പൊ​തു​മ​ണ്ഡ​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന പ​രാ​തി​യാ​ണ്. ഇ​പ്പോ​ൾ രാ​ജ്യ​സു​ര​ക്ഷ​യെ അ​ട​ക്കം ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ അ​ഴി​മ​തി​യും ത​ട്ടി​പ്പും കൂ​ടി ഗ്രൂ​പ് ചെ​യ്യു​ന്ന​താ​യി ഹി​ൻ​ഡ​ൻ​ബ​ർ​ഗ് വ​സ്തു​താ​പ​ര​മാ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​പ്പോ​ൾ പ​ഴ​യ​തും പു​തി​യ​തു​മാ​യ സം​ശ​യ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണ​ത്തി​നും അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി ഉ​ന്ന​യി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം ചെ​യ്ത​ത്. അ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​വ​കാ​ശം മാ​ത്ര​മ​ല്ല, ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണ്. അ​തൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ പാ​ർ​ല​മെ​ന്റ് കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് എ​ന്താ​ണ് പ്ര​യോ​ജ​നം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 february 13
Next Story