Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്ര​കൃ​തി...

പ്ര​കൃ​തി ഒ​രു​മ്പെ​ട്ടാ​ൽ

text_fields
bookmark_border
പ്ര​കൃ​തി ഒ​രു​മ്പെ​ട്ടാ​ൽ
cancel

നേ​ര​വും ത​ര​വും തെ​റ്റി പെ​യ്യു​ന്ന പേ​മാ​രി ഉ​ത്ത​രേ​ന്ത്യ​യി​ൽ ജ​ന​ജീ​വി​തം ത​കി​ടം മ​റി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ഒ​ന്ന​ര ഡ​സ​നി​ലേ​റെ പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് 81 ശ​ത​മാ​നം മ​ഴ ഇ​ന്ത്യ​യി​ൽ ല​ഭി​ച്ചെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ക്കു​ന്നു. ഡ​ൽ​ഹി, ച​ണ്ഡി​ഗ​ഢ്, ഹ​രി​യാ​ന, ജ​മ്മു-​ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച സാ​ധാ​ര​ണ​യി​ലേ​തി​നേ​ക്കാ​ൾ ഒ​മ്പ​തു​മ​ട​ങ്ങ്​ മ​ഴ അ​ധി​കം പെ​യ്തു. 104 മി​ല്ലി മീ​റ്റ​ർ പെ​യ്ത ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​ 13 മ​ട​ങ്ങും പ​ഞ്ചാ​ബി​ൽ 12 മ​ട​ങ്ങും അ​ധി​ക​മ​ഴ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വ​ർ​ഷി​ച്ച​ത്. തു​ട​ർ​ന്നു​ള്ള ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും മ​ഴ ക​ന​ക്കു​​മെ​ന്നാ​ണ്​ ക​ണ​ക്ക്​ എ​ന്നി​രി​ക്കെ, ഉ​ത്ത​രേ​ന്ത്യ രൂ​ക്ഷ പ്ര​ള​യ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ചേ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡു​ക​ൾ പു​ഴ​ക​ളാ​യി മാ​റി​യ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ അ​നേ​കം വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി. ഹി​മാ​ച​ലും ഉ​ത്ത​ര​ഖ​ണ്ഡും മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യി​ലാ​ണ്. ഹ​രി​യാ​ന​യി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ ഡാ​മു​ക​ൾ തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ പ്ര​ള​യ​പ്പേ​ടി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നും

മ​ഴ​യി​ലും മ​ഴ​ക്കു​ശേ​ഷ​വു​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളൊ​രു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച ആ​ധി​യി​ലാ​ണ്​ സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ.

കാ​ലം​തെ​റ്റി പെ​യ്യു​ന്ന മ​ഴ​യെ​ക്കു​റി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ നേ​ര​ത്തേ​യു​ണ്ടാ​യി​ട്ടും അ​തി​നെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ഞ്ഞ​ത്​ സ്ഥി​തി​ഗ​തി​ക​ൾ ഏ​റെ വ​ഷ​ളാ​ക്കി​യെ​ന്നാ​ണ്​ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ന്യൂ​ഡ​ൽ​ഹി​യി​ലെ ത​ന്നെ അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. ക്ര​മാ​തീ​ത​മാ​യ മ​ഴ അ​വി​ടെ ക​ഴി​ഞ്ഞ കു​റേ സീ​സ​ണു​ക​ളാ​യി നി​ല​വി​ലു​ണ്ട്. ര​ണ്ടു​നാ​ൾ മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞാ​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ന​ഗ​രം മു​ങ്ങു​ക പ​തി​വാ​ണ്. എ​ന്നാ​ൽ ഓ​രോ ഘ​ട്ട​ത്തി​ലും നാ​ടു വെ​ള്ള​ത്തി​ൽ മു​ങ്ങി​നി​ൽ​ക്കെ, പ​ര​സ്പ​രം പ​ഴി​ചാ​രി​യും വാ​ദ​പ്ര​തി​വാ​ദം ന​ട​ത്തി​യും ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ഭ​ര​ണ നേ​തൃ​ത്വം. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്, അ​ഥ​വാ നേ​രാം​വ​ണ്ണം ഡ്രെ​യി​നേ​ജ്, സ്വീ​വേ​ജ്​ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തു​പോ​ക​ട്ടെ, നി​ല​വി​ലി​രി​ക്കു​ന്ന​തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ൽ പോ​ലും ത​ദ്ദേ​ശം മു​ത​ൽ കേ​ന്ദ്രം വ​രെ​യു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. സെ​ൻ​ട്ര​ൽ വി​സ്റ്റ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി ത​ല​സ്ഥാ​ന​​ത്തി​ന്‍റെ മു​ഖം​മി​നു​ക്കി പേ​രു ന​ന്നാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്​ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം. ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്​​മി സ​ർ​ക്കാ​റാ​ക​ട്ടെ, പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ആ​തി​ഷി സി​ങ്ങി​ന്റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ക്കം വെ​ള്ള​ത്തി​ൽ മു​ങ്ങി​നി​ൽ​ക്കെ, ന​ഗ​ര​ത്തി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യ​തി​നു ബി.​ജെ.​പി​യു​ടെ ത​ദ്ദേ​ശ​ഭ​ര​ണ​ത്തി​നു​നേ​രെ വി​ര​ൽ​ചൂ​ണ്ടി ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്കു​ന്നു. കി​ട്ടി​യ അ​ധി​കാ​രം കൈ​വി​ടാ​തെ നോ​ക്കാ​നും അ​തു സ​ർ​വ​വ്യാ​പ​ക​മാ​ക്കാ​നു​മു​ള്ള തി​ര​ക്കി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ വെ​റും ദു​ര​ന്ത​മാ​യി ക​ലാ​ശി​ക്കു​മ്പോ​ൾ ഇ​ത്ത​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കു​മു​ന്നി​ൽ അ​ന്തി​ച്ചു​നി​ൽ​ക്കു​ക​യ​ല്ലാ​തെ എ​ന്തു​ചെ​യ്യാ​ൻ!

കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച സാ​മാ​ന്യ​ധാ​ര​ണ മു​ന്നി​ൽ വെ​ച്ചു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​തി​രാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ളി​ൽ​നി​ന്ന് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ളോ​ട് ​ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്ങ​നെ? ക​ഴി​ഞ്ഞ മാ​സാ​ന്ത്യം വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ങ്ങി​യ അ​തി​വ​ർ​ഷ​പാ​തം സൃ​ഷ്ടി​ച്ച പ്ര​ള​യ​ക്കെ​ടു​തി, ബി​പ​ർ​ജോ​യ്​ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന്​ രാ​ജ​സ്ഥാ​നി​ലു​ണ്ടാ​യ പേ​മാ​രി, ത​മി​ഴ്​​നാ​ട്ടി​ലെ പ​ല​യി​ട​ങ്ങ​ളി​ലാ​യു​ള്ള വേ​ലി​യേ​റ്റ​വും മ​ഴ​മൂ​ല​മു​ള്ള വെ​ള്ള​ക്കെ​ട്ടും, യു.​പി, ബി​ഹാ​ർ, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ര​ണ​നി​ര​ക്ക്​ 120 വ​രെ​യെ​ത്തി​യ​ത്​-​ഇ​ങ്ങ​നെ അ​തി​തീ​വ്ര കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​യൊ​ന്നും നി​ന​ക്കാ​തെ വ​ന്നു​ചേ​ർ​ന്ന​ത​ല്ല. കൂ​ടു​ത​ൽ മാ​ര​ക​വും ഗു​രു​ത​ര​വു​മാ​യേ​ക്കാ​വു​ന്ന ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ മു​ൻ​കൂ​ട്ടി​ത്ത​ന്നെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നി​ട്ടു​ണ്ട്. പ​രി​സ്ഥി​തി വി​ദ​ഗ്ധ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മൊ​ക്കെ ഈ ​വി​ഷ​യ​ത്തി​ൽ നി​ര​ന്ത​രം ഭ​ര​ണ​കൂ​ട​ത്തെ ജാ​ഗ്ര​ത​പ്പെ​ടു​ത്താ​റു​ണ്ട്. ഈ ​വ​ർ​ഷം ത​ന്നെ രാ​ജ​സ്ഥാ​നി​ലും ഗു​ജ​റാ​ത്തി​ലും സാ​ധാ​ര​ണ​യി​ലും ക​വി​ഞ്ഞ്​ 200 ശ​ത​മാ​നം വ​ർ​ധ​ന മ​ഴ​യി​ലു​ണ്ടാ​യ​പ്പോ​ൾ അ​ത്യു​ഷ്ണ​ത്തി​ലു​രു​കി​യ മു​ക​ളി​ൽ പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം 90 ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​വി​ഭാ​ഗം ​വി​ല​യി​രു​ത്തി​യ​താ​ണ്. ഹി​മാ​ല​യ​ൻ നി​ര​ക​ൾ, തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, പൂ​ർ​ണ ഊ​ഷ​ര​വും പാ​തി വ​ര​ണ്ട​തു​മാ​യ മേ​ഖ​ല​ക​ൾ എ​ന്നി​ങ്ങ​നെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം പ്ര​തി​ഫ​ലി​ക്കു​ന്ന മൂ​ന്നു പ്ര​ധാ​ന മേ​ഖ​ല​ക​ളു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഇ​ന്ത്യ. പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​മേ​ഖ​ല​ക​ളി​ലും ഇ​ട​മു​റി​യാ​ത്ത ക​ന​ത്ത മ​ഴ, സ​മു​ദ്ര​നി​ര​പ്പി​ന്റെ ക്ര​മം വി​ട്ട വ്യ​ത്യാ​സ​ങ്ങ​ൾ, ചു​ഴ​ലി​യ​ട​ക്ക​മു​ള്ള അ​സാ​ധാ​ര​ണ പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത, വ​ര​ണ്ട​ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ഷ്ണ​ക്കാ​റ്റ്​ ഇ​ങ്ങ​നെ പ്ര​കൃ​തി​ദു​ര​വ​സ്ഥ​ക​ളെ​ല്ലാം പ്ര​തി​വ​ർ​ഷം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന നാ​ടാ​ണ്​ ഇ​ന്ത്യ. അ​വി​ടെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സൃ​ഷ്ടി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ ഭീ​ക​ര​മാ​യി​രി​ക്കും. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യാ​യ ഇ​ന്ത്യ​യു​ടെ ജീ​വ​ര​ക്ത​മാ​ണ്​ മ​ഴ. അ​തു കാ​ലം തെ​റ്റി​യാ​ലും അ​തി​പാ​ത​മാ​യി മാ​റി​യാ​ലും മാ​റി​ക്ക​ളി​ച്ചാ​ലു​മൊ​ക്കെ ന​മ്മു​ടെ വി​ത​യെ​യും കൊ​യ്ത്തി​നെ​യും ധാ​ന്യ​പ്പു​ര​ക​ളെ​യും ഖ​ജ​നാ​വി​നെ​യും ബാ​ധി​ക്കും. അ​ത് ക​ണ്ട​റി​ഞ്ഞു കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളൊ​രു​ക്കേ​ണ്ട പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു​ണ്ട്. അ​തി​ന് മു​തി​രു​ന്ന​തി​നു​പ​ക​രം പ്ര​കൃ​തി​യെ പ​ര​മാ​വ​ധി ചൂ​ഷ​ണം ചെ​യ്തു പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ്​ ഭ​ര​ണ​കൂ​ട​വും അ​തി​ന്റെ മ​റ​പി​ടി​ച്ച് ജ​ന​ങ്ങ​ളി​ൽ ഒ​രു​പ​റ്റ​വും ചെ​യ്തു​വ​രു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ലെ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ​പോ​ലും പ്ര​കൃ​തി​യെ ചൂ​ഷ​ണം​ചെ​യ്ത് കൊ​ഴു​ക്കാ​നു​ള്ള കോ​ർ​പ​റേ​റ്റു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ള്ള​ട​ങ്ങി​യി​ട്ടു​ണ്ട്. ഭൂ​വു​ട​മാ​വ​കാ​ശ​ത്തി​ലും ജ​ന​സം​ഖ്യാ വി​ത​ര​ണ​ത്തി​ലും മാ​റ്റം വ​രു​ത്തി ജ​മ്മു-​ക​ശ്മീ​രി​ലും മ​ണി​പ്പൂ​രി​ലു​മൊ​ക്കെ ന​ട​ന്നു​വ​രു​ന്ന ഭ​ര​ണ​കൂ​ട ഇ​ട​പെ​ട​ലു​ക​ളു​ടെ അ​ന്ത​ർ​ധാ​ര​യാ​യി അ​ത്ത​രം നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ളും അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടു​ക​ളു​മു​ണ്ടെ​ന്ന​ത് വെ​റും ആ​രോ​പ​ണ​മ​ല്ല. ഇ​ങ്ങ​നെ ദു​ര​ന്ത​ങ്ങ​ൾ വ​രാ​തി​രി​ക്കാ​ൻ പ്ര​തി​രോ​ധ​ത്തി​നു​ള്ള ദീ​ർ​ഘ​ദൂ​ര പ​രി​പാ​ടി​ക​ളും വ​ന്നു​ക​ഴി​ഞ്ഞ ദു​ര​ന്ത​​ത്തെ നി​വാ​ര​ണം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.

പ്ര​കൃ​തി​യെ​യും ഭൂ​വി​ഭ​വ​ങ്ങ​ളെ​യും പാ​ട്ടി​ലാ​ക്കാ​ൻ എ​ന്ത് അ​തി​ക്ര​മ​വും ആ​കാ​മെ​ന്നു വ​രു​മ്പോ​ൾ പ്ര​കൃ​തി​യു​ടെ പ​ക​വീ​ട്ട​ലി​ൽ​നി​ന്ന് എ​ങ്ങ​നെ മ​നു​ഷ്യ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​വും? അ​ക്ര​മ​ത്തി​ന്റെ ചൊ​ൽ​പ്പ​ടി​യി​ൽ ചു​വ​ടു​റ​പ്പി​ച്ചു നി​ൽ​ക്കാ​മെ​ന്ന മ​നു​ഷ്യ​രു​ടെ അ​ഹ​ന്ത കൂ​ടി​യാ​ണ് ഈ ​പ്ര​ള​യ​പ്പെ​യ്ത്തി​ൽ ഒ​ലി​ച്ചു​പോ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2023 July 11
Next Story