Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉഷ്​ണതരംഗങ്ങളെ...

ഉഷ്​ണതരംഗങ്ങളെ പ്രതിരോധിക്കാൻ

text_fields
bookmark_border
editorial
cancel

കൊടുംവേനലിനെയും വരൾച്ചയെയും ചെറുക്കാൻ സംസ്​ഥാന സർക്കാർ കൃത്രിമ മഴയെക്കുറിച്ച്​ ആലോചിച്ചത്​ കൃത്യം രണ്ടു വർഷം മുമ്പാണ്​. 2017 മാർച്ച്​ ഏഴിന്​ ചേർന്ന നിയമസഭ സമ്മേളനത്തിലാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ ആശയം മുന്നോട ്ടു​വെച്ചത്​. തലേ വർഷത്തെ മഴക്കുറവ്​, വേനൽ മഴയുടെ അഭാവം തുടങ്ങി ഒ​േട്ടറെ കാരണങ്ങളാൽ മൺസൂൺ വരെ മുന്നോട്ടു പോക ുന്നതിന്​ മറ്റൊരു പോംവഴിയും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇങ്ങനെ ഒരു ചർച്ച. 2016 മാർച്ച്​ -ഏപ്രിൽ മാസങ്ങളിൽ ആയിരുന്നല്ലോ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടിയ താപനില ​േരഖപ്പെടുത്തിയത്​. 2017 ലും ഇതാവർത്തിക്കാമെന്ന ആശങ്കയും സർക്കാറിനുണ്ടായിരുന്നിരിക്കണം. പക്ഷേ, വിദഗ്​ധർ അ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​െ​ൻ​റ പ്രാ​യോ​ഗി​ക​ത ത​ള്ളി​യ​തോ​ടെ ആ ​ച​ർ​ച്ച അ​ധി​കം നീ​ണ്ടി​ല്ല. ആ ​വ​ർ​ഷം കേ​ര​ളം വ​ര​​ൾ​ച്ച​യു​ടെ ദു​രി​ത​ത്തി​ൽ ആ​ഴ്​​ന്നു​പോ​കു​ക​യും ചെ​യ്​​തു. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഇൗ ​നാ​ട്​ സാ​ക്ഷ്യം​വ​ഹി​ച്ച​ത്​ ഏ​റ്റ​വും വ​ലി​യ പ്രളയത്തിനാണ്​. ആ ദുരിതക്കയത്തിൽനിന്ന്​ പൂർണമായും കരകയറും മുമ്പ്​, ഇപ്പോഴിതാ വരൾച്ചയുടെ വ്യക്തമായ സൂചന നൽകി കേരളത്തിൽ ഉഷ്​ണക്കാറ്റ്​ വീശിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അസാധാരണ കാലാവസ്​ഥ പ്രതിഭാസങ്ങളുടെ തുടർച്ചയായി വേണം മലബാർ മേഖലയിൽ ഇപ്പോൾ താരതമ്യേന ശക്തമായ ഇൗ താപവാത പ്രവാഹത്തെ കാണാൻ.

ശരാശരി ഉൗഷ്​മാവിനെക്കാൾ അഞ്ച്​ ഡിഗ്രി ഉയർന്ന അളവിൽ തുടർച്ചയായി അഞ്ചു ദിവസം ചൂട്​ അനുഭവപ്പെട്ടാൽ അതിനെ ഉഷ്​ണ തരംഗമായി കണക്കാക്കാമെന്നാണ്​ വിദഗ്​ധ മതം. കോഴിക്കോടും പാലക്കാടും ഇത്തരത്തിൽ ചൂടും ആർദ്രത കൂടിയ കാലാവസ്​ഥയും അനുഭവപ്പെട്ട സാഹചര്യത്തിലാണ്​ സംസ്​ഥാനത്ത്​ ഉഷ്​ണതരംഗങ്ങൾക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയത്​. കഴിഞ്ഞ വർഷം തെലങ്കാ​ന​യി​ലും രാ​ജ​സ്​​ഥാ​നി​ലും വ​ലി​യ തോ​തി​ൽ ഉ​ഷ്​​ണ​ത​രം​ഗ​ങ്ങ​ൾ ആ​ഞ്ഞ​ടി​ച്ചി​രുന്നു. 400 ലധികം പേരാണ്​ അന്നവിടെ മരിച്ചുവീണത്​. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത്​ ഉഷ്​ണതരംഗത്തിൽ 8000ത്തിലധികം പേർ മരിച്ചുവെന്നാണ്​ കണക്ക്​. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക്​ കാരണമാവുന്ന പ്രകൃതി പ്രതിഭാസം കൂടിയാണിത്​. എന്നിട്ടും അത്​ ഭരണ കൂടത്തി​​െൻറ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ ഇനിയും ഉൾപ്പെട്ടിട്ടില്ല. അഥവാ, ആഗോളതാപനത്തി​​െൻറയും കാലാവസ്​ഥ വൃതിയാനത്തി​​െൻറയും പ്രതിഫലനമെന്നോണം ഒരു ദശകത്തിലധികമായി രാജ്യത്ത്​ അനുഭവപ്പെടുന്ന അസാധാരണ പ്രതിഭാസത്തെ അഭിമുഖീകരിക്കുന്നതിനുള്ള നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടി​െല്ലന്ന്​ ചുരുക്കം. അതത്​ സമയങ്ങളിൽ കാലാവസ്​ഥ ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾക്കും അതി​​െൻറ ചുവടുപിടിച്ചുള്ള ആരോഗ്യ ജാഗ്രതാ സന്ദേശങ്ങൾക്കുമപ്പുറം, മാറുന്ന കാലാവസ്​ഥയെ പ്രതിരോധിക്കാനുള്ള പദ്ധതികൾ ഇനിയും ആവിഷ്​കരിച്ചിട്ടു​ വേണം.

കാലാവസ്​ഥാ നിർണയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്​ താപനില. താപനിലയിലുണ്ടാവുന്ന അപ്രതീക്ഷിതവും അസാധാരണവുമായ ഏറ്റക്കുറച്ചിലുകൾ സൃഷ്​ടിക്കുന്ന കാലാവസ്​ഥാ മാറ്റങ്ങൾ ദൂരവ്യാപകമായ ദുരന്തങ്ങൾക്ക്​ വഴിവെക്കും. കടലിലും തിരയിലും ഇൗ മാറ്റങ്ങൾ ഇന്ന്​ പ്രകടമാണ്​. കടൽനിരപ്പ്​ ക്രമാതീതമായി വർധിച്ച്​ ചില ദേശങ്ങ​ൾ ത​ന്നെ ഭൂ​മു​ഖ​ത്തു​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​യ​തും എ​ൽ​നി​നോ ​പോ​​ലു​​ള്ള പ്ര​​തി​​ഭാ​​സ​​ങ്ങ​​ളും ന​​മു​​ക്ക്​ മു​​ന്നി​​ലു​​ണ്ട്. ഇ​​തി​െ​​ൻ​​റ​യൊ​ക്കെ അ​നു​ര​ണ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ഇൗ ​ഉ​ഷ്​​ണ​തരംഗങ്ങളും എന്ന്​ സമർഥിക്കുന്ന നിരവധി പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്​. മാറിക്കൊണ്ടിരിക്കുന്ന ഇൗ കാലാവസ്​ഥക്കനുസൃതമായ ക്രമീകരണങ്ങൾ ശീലിക്കുക എന്നതാണ്​ ഇൗ സാഹചര്യത്തിലെ ഏറ്റവും വലിയ പ്രതിരോധം. ഇൗ മാറ്റങ്ങൾക്കു പിന്നിൽ മനുഷ്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്​ തടയിടുക എന്നതാണ്​ ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. മറ്റൊന്ന്​, കാലങ്ങളായി തുടർന്നുവരുന്ന ജീവിതശൈലികളിലുള്ള സമഗ്രമായ മാറ്റങ്ങളാണ്​. സന്തുലിതമായ കാലാവസ്​ഥയിൽനിന്നും അതിതീവ്ര കാലാവസ്​ഥയിലേക്ക്​ ​കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം നാം ​ഉ​ൾ​ക്കൊ​ണ്ടേ മ​തി​യാ​വൂ. ഇൗ ​മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ന​മ്മു​ടെ വി​ദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ സമയക്രമങ്ങളടക്കം പുനർനിശ്ചയിക്കേണ്ടതുണ്ട്​. ഇതിനായി അത്യുഷ്​ണ രാജ്യങ്ങളേയും അതിശൈത്യ ദേശങ്ങളേയും മാതൃകയാക്കാവുന്നതാണ്​. സൂര്യാതപമേൽക്കാൻ സാധ്യതയുള്ള തൊഴിലിടങ്ങളിൽ ഇപ്പോഴത്തെ ഉഷ്​ണതരംഗ പശ്ചാത്തലത്തിൽ സമയക്രമം പുനർനിശ്ചയിച്ചത്​ പര്യാപ്​തമാവില്ല. സമയക്രമീകരണങ്ങളിലുള്ള ഇൗ മാറ്റം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്​. ആരോഗ്യമേഖലയിൽ കാലങ്ങളായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും അഴിച്ചുപണി ഇൗ ഘട്ടത്തിൽ ആവശ്യമാണ്​. സംസ്​ഥാനത്തും ചിക്കൻപോക്​സ്​ പടരുകയാണ്​. ഏതാനും പേർ മരണപ്പെട്ടുവെന്ന്​ റിപ്പോർട്ടുകൾ വ്യക്​തമാക്കുന്നു. മാറിയ സാഹചര്യത്തിൽ പുതിയ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയിലേക്കാണ്​ ഇത്​ വിരൽ ചൂണ്ടുന്നത്​. ഇൗ മാറ്റം സമസ്​ത മേഖലയിലും അനിവാര്യമാണ്​. അത്തരത്തിലുള്ള ഒരു പുതിയ ‘പഞ്ചാംഗ’ത്തിലൂടെ മാത്രമേ അസാധാരണ കാലാവസ്​ഥാ പ്രതിഭാസങ്ങളെ നമുക്ക്​ അതിജീവിക്കാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleheat wavemalayalam news
News Summary - To Prevent Heat wave - Article
Next Story