കർണാടക നൽകുന്ന വിപത് സൂചനകൾ
text_fields2018 മേയ് 23 െൻറ പകൽ കർണാടകയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ് യത്തിെൻറ പ്രതിപക്ഷ നിര കൈകോർത്തുനിന്ന അത്യപൂർവ പകൽ. മോദിയുടെ ചുരുങ്ങിയ കാലത്തെ ഭരണംകൊണ്ടു തന്നെ ഫാഷിസം ജനാധിപത്യ ഇന്ത്യയുടെ അടിവേരറുത്തുതുടങ്ങിയെന്ന് രാജ്യത്തിെൻറ നാനാഭാഗത്തുനിന്ന് തുടർച്ചയായുള്ള സംഭവങ്ങ ൾ തെളിയിച്ചുെകാണ്ടിരിക്കുന്നതിനിടെയായിരുന്നു ആ ഒത്തുചേരൽ. അടിച്ചേൽപിക്കുന്ന ഭരണം സാധാരണക്കാരെൻറ നിസ്സഹ ായതകൾക്ക് മുകളിൽ തീർക്കുന്ന താണ്ഡവം ഒരുവശത്ത്. മറുവശത്താകെട്ട, പശുവിെൻറ പേരിലുള്ള തല്ലിക്കൊലയും വർഗീയ സംഘർഷങ്ങളും മുതൽ വിമർശകരുടെ തലച്ചോർ തുളച്ചുപായുന്ന തീവ്രഹിന്ദുത്വവാദികളുടെ വെടിയുണ്ടകൾ വരെ...രാജ്യം അസഹന ീയമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നും 2019ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സർവവൈരവും മറന്ന് ഒന്നിച്ചുന ിന്നാലേ മോദിയുടെ രണ്ടാം വരവിനെ തടയാനാവൂ എന്നും പ്രതിപക്ഷം ചിന്തിച്ചുതുടങ്ങിയപ്പോഴായിരുന്നു കർണാടക നിയമസഭയിലെ ജനവിധിയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ തൂക്കുനിയമസഭ രൂപപ്പെടുന്നത്. പിന്നീട് നടന്നതെല്ലാം വേഗത്തിലായിരുന്നു. ബി.ജെ.പിയെ ഏതുവിധേനയും ഭരണത്തിൽനിന്നകറ്റുക എന്ന ഒറ്റ ലക്ഷ്യത്തിൽ കോൺഗ്രസ് സകല വിട്ടുവീഴ്ചകൾക്കും തയാറാവുന്നു. ഏറ്റവും കുറച്ച് സീറ്റ് നേടിയ ജെ.ഡി-എസിന് ഉപാധികളൊന്നുമില്ലാതെ അഞ്ചു വർഷത്തേക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നു. കർണാടകയിൽ കോൺഗ്രസ്- ജനതാദൾ സെക്കുലർ സഖ്യത്തിെൻറ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ഡോ. ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നു. ഇൗ സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ആ ചരിത്ര മുഹുർത്തം.
പിണറായി വിജയൻ (കേരളം), അരവിന്ദ് കെജ്രിവാൾ (ദൽഹി), മമത ബാനർജി (പശ്ചിമബംഗാൾ), എൻ. ചന്ദ്രബാബു നായിഡു (ആന്ധ്ര പ്രദേശ്) എന്നീ മുഖ്യമന്ത്രിമാരും, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി ചീഫ് ശരത് പവാർ, ജെ.ഡി^എസ് ചീഫ് ദേവഗൗഡ, രാഷ്ട്രീയ ലോക്ദൾ ചീഫ് അജിത് സിങ്, ജെ.ഡി^യു അധ്യക്ഷൻ ശരത് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ഇപ്പോഴത്തെ സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ, നാഷനൽ കോൺഫറൻസ് നേതാവ് മുബാറക് ഗുൽ, മുസ്ലിംലീഗ് നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി നേതാക്കളാണ് അന്ന് ഒരേ വേദിയിൽ അണിനിരന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഗതി നിർണയിക്കുമെന്ന് കരുതിയ പ്രതിപക്ഷ െഎക്യത്തിന് നാന്ദി കുറിച്ച ആ ദിവസത്തിന് കൃത്യം 14 മാസം പൂർത്തിയാവുേമ്പാൾ അതേ വിധാൻ സൗധയുടെ മുറ്റത്തുകൂടി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ്^ ജെ.ഡി എസ് സഖ്യ സർക്കാറും രാജിവെച്ച് തലതാഴ്ത്തി മടങ്ങുകയാണ്.
സഖ്യ സർക്കാറിെൻറ തകർച്ചക്ക് വഴിയൊരുക്കിയത് കോൺഗ്രസിെൻറ പിടിപ്പുകേട് മാത്രമാണെന്ന മട്ടിൽ രാഷ്ട്രീയ പ്രതികരണങ്ങൾ വരുന്നുണ്ട്. ആസൂത്രിതമായി കേന്ദ്രഭരണത്തിെൻറ ഒത്താശയിൽ ബി.ജെ.പി നടപ്പാക്കിയ ഒാപ്പറേഷൻ താമരയുടെ ആഴമറിയാതെയുള്ള അളക്കലായേ അത്തരം പ്രസ്താവനകളെ കാണാനാവൂ. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ആദായനികുതി വകുപ്പിനെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് നടത്തിയ ഒളിനീക്കങ്ങൾ മുതൽ കഴിഞ്ഞയാഴ്ചകളിൽ ബി.ജെ.പി എം.എൽ.എമാർക്കൊപ്പം ഭരണപക്ഷ എം.എൽ.എമാർ വിമാനത്തിൽ വിവിധ സേങ്കതങ്ങളിലേക്ക് പരസ്യമായി പറക്കുന്നതുവരെയുള്ള കാര്യങ്ങൾക്കുനേരെ കണ്ണടക്കാനാവില്ല. രാജിവെച്ച 15 എം.എൽ.എമാരും ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു വന്ന് രാജി നൽകിയവരല്ല. ഇതിൽ പലരെയും സർക്കാറിെൻറ തുടക്കം മുതൽ ബി.ജെ.പി വരുതിയിലാക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 14 മാസത്തെ സർക്കാറിെൻറ നാൾവഴികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് ബോധ്യപ്പെടും. ഇത്രയൊക്കെ പച്ചയായ തെളിവുകൾ നമ്മുടെ മുന്നിലുണ്ടായിട്ടും കർണാടകയിൽ ബി.ജെ.പി നടത്തിയത് പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കലാണെന്ന് അംഗീകരിക്കാൻ മടിക്കുന്നതെന്താണ്? ഇന്ന് കർണാടകയുടെ നിയമസഭയുടെ വാതിലിൽ മുട്ടിയവർ ഇതേവഴിയിലൂടെ നാളെ മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും നിയമസഭയിലേക്കും കടന്നുവരും. അന്നും ഭരണകക്ഷികളിലെ പോരായ്മകളെ മാത്രമേ നമ്മുടെ രാഷ്ട്രീയ അന്തിച്ചർച്ചകളിൽ കുറ്റപ്പെടുത്തൂ.
ഏതൊരു സഖ്യത്തിലുമുണ്ടാകാവുന്ന പ്രശ്നങ്ങളേ ഭരണതലത്തിൽ കോൺഗ്രസ്- ജെ.ഡി എസ് സഖ്യത്തിലുമുണ്ടായിരുന്നുള്ളൂ. ഏറെ കാലം പ്രാദേശികമായി ശത്രുതയിൽ കഴിഞ്ഞിരുന്ന രണ്ട് പാർട്ടികൾ ഒരു അടിയന്തര ഘട്ടത്തിൽ ഒന്നിച്ചുനിന്ന് രൂപം കൊണ്ടതാണ് ആ സഖ്യം. അതിന് പരിമിതികളേറെയുണ്ടായിരുന്നു. സാധാരണക്കാരായ അണികൾക്കിടയിൽ അതിെൻറ സന്ദേശം എത്തിക്കുന്നതിലും ഒരുമിച്ച് നീങ്ങുന്നതിലും വീഴ്ച പറ്റി. അസമയത്തുള്ള ചില പ്രസ്താവനകൾ സഖ്യത്തിൽ വിള്ളലുകൾ തീർത്തു. എന്നാൽ, ഇതൊന്നും ഭരണ സ്തംഭനത്തിലേക്ക് നയിക്കുന്നതായിരുന്നില്ല. സഖ്യ സർക്കാർ അധികാരമേറ്റതിനുശേഷം നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബെള്ളാരിയിൽ നേടിയ വമ്പൻ ജയം ആകസ്മികമെന്ന് കരുതാനാവില്ല. ബെള്ളാരി ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്ത സഖ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ ചില കോർപറേഷനുകളിലും സഖ്യമായിത്തന്നെ ഭരണത്തിലേറിയിരുന്നു. ഇതിനിടയിലെല്ലാം കൃത്യമായ ഇടവേളകളിൽ സർക്കാറിനെതിരായ അട്ടിമറി നീക്കങ്ങളും ബി.ജെ.പി നടത്തുന്നുണ്ടായിരുന്നു. ഒാരോ തവണയും അത് ഭരണപക്ഷം പൊളിച്ചുകാട്ടി ചെറുത്തുനിന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗവർണർ ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഭൂരിപക്ഷം തെളിയിക്കാൻ ബി.ജ.പി നടത്തിയ നാടകം കർണാടക മറന്നിട്ടില്ല. ഇപ്പോൾ രാജിവെച്ച ഹൊസപേട്ട് എം.എൽ.എ ആനന്ദ് സിങ്ങിനെയും ആരോഗ്യ പ്രശ്നങ്ങളുെട പേരിൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയ മസ്കി എം.എൽ.എ പ്രതാപ്ഗൗഡ പാട്ടീലിനെയും അന്ന് ബി.ജെ.പി ഹോട്ടലിൽ ഒളിപ്പിച്ചതും കോൺഗ്രസിെൻറ ഡി.കെ. ശിവകുമാറിെൻറ നേതൃത്വത്തിൽ ഹോട്ടൽമുറി ഉപരോധിച്ചതും ഇരുവരെയും അദ്ദേഹം പിടിച്ചിറക്കി പോക്കറ്റിൽ വിപ്പ് വെച്ചുകൊടുത്തതുെമാന്നും ജനം മറന്നിട്ടില്ല. അന്ന് ഒാപറേഷൻ താമര പരാജയപ്പെട്ട് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദിയൂരപ്പ രാജിവെക്കുകയായിരുന്നു. ശേഷം പല സമയങ്ങളിലായി ആറു തവണ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. യെദിയൂരപ്പ ജെ.ഡി^എസ് എം.എൽ.എയുടെ മകനുമായി നടത്തിയ ചർച്ചയുടെ ശബ്ദസന്ദേശം മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടിരുന്നു. സ്പീക്കറെയും വേണമെങ്കിൽ പണംനൽകി കൂടെ നിർത്താമെന്ന് യെദിയൂരപ്പ പറയുന്നതും ആ സംഭാഷണങ്ങളിലുണ്ട്. ഒടുവിൽ നിയമസഭയിൽത്തന്നെ അദ്ദേഹം മാപ്പുപറഞ്ഞ് തലയൂരുകയായിരുന്നു. ഇൗ കേസ് വേണ്ടവിധം അന്വേഷിക്കാൻ കഴിയാതിരുന്നത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് കുമാരസ്വാമി നിയമസയിൽ സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്.
ഭരണപക്ഷത്തിന് വീഴ്ച പറ്റിയത് ചിഞ്ചോളി എം.എൽ.എയായിരുന്ന ഡോ. ഉമേഷ് ജാദവിെൻറ കാര്യത്തിലാണ്. വടക്കൻ കർണാടക മേഖലയിലെ ഭരണപക്ഷ എം.എൽ.എമാരെയാണ് ബി.ജെ.പി ആദ്യം മുതൽ ലക്ഷ്യംവെച്ചിരുന്നത്. പലതവണ വിപ്പ് ലംഘിച്ചിട്ടും ഇവർക്കെതിരായ നടപടി കോൺഗ്രസ് നീട്ടിെവച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉമേഷ് ജാദവ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. സ്പീക്കർ രാജി സ്വീകരിക്കുകയും ഉമേഷ് ജാദവ് കൽബുർഗിയിൽ മല്ലികാർജുന ഖാർഗെക്കെതിരെ മത്സരിച്ച് ജയിക്കുകയും ചെയ്തു. ഉമേഷ് ജാദവ് രാജിവെച്ച ഒഴിവിൽ ആ സീറ്റിൽ അദ്ദേഹത്തിെൻറ മകൻ ബി.ജെ.പി ടിക്കറ്റിൽ ജയിക്കുകയും ചെയ്തു. ഉമേഷ് ജാദവിെൻറ വിജയകരമായ ചുവടുമാറ്റം കണ്ടാണ് മറ്റു വിമതരും നീങ്ങിയത്. രമേശ് ജാർക്കിഹോളി (ഗോഖക്), മഹേഷ് കുമത്തള്ളി (അതാനി), ബി. നാഗേന്ദ്ര (ബെള്ളാരി റൂറൽ) എന്നിവർ ഉമേഷ് ജാദവിനൊപ്പം വിമത നീക്കം നടത്തിയവരാണ്. 225 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷമായ 113 കഴിഞ്ഞാൽ അഞ്ച് അംഗങ്ങളുടെ മാത്രം അധിക ബലമുള്ളൂ എന്നതാണ് കടുത്ത അച്ചടക്ക നടപടിയെടുക്കുന്നതിൽനിന്ന് കോൺഗ്രസിനെ പിന്തിരിപ്പിച്ചത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യം തോറ്റമ്പിയതോടെ കാര്യങ്ങൾ കൈവിട്ടു. സഖ്യത്തിൽ ഭാവിയില്ലെന്ന പ്രതീതിയുണ്ടാക്കിയ ബി.ജെ.പി ഒാപറേഷൻ വേഗത്തിലാക്കി. അതു ഫലം കാണുകയും ചെയ്തു.
എന്നാൽ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ രാജിയോെടയും സഖ്യസർക്കാറിെൻറ പടിയിറക്കത്തോടെയും കാര്യങ്ങൾ പര്യവസാനിച്ചെന്ന് കരുതാനാവില്ല. ഇതൊരു ഇടവേള മാത്രമാണ്. സുസ്ഥിരമായ ഭരണത്തിനായി ബി.ജെ.പി അധികാരത്തിലേറുമെന്നാണ് ബി.ജെ.പിയുടെ വാദമെങ്കിലും ആ സ്ഥിരതയുടെ ആയുെസ്സത്ര എന്ന ചോദ്യം ബാക്കിനിൽക്കുന്നുണ്ട്. രാജിവെച്ച എം.എൽ.എമാരുടെ കാര്യത്തിൽ സുപ്രീംകോടതിയും സ്പീക്കറും സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാണ്. അതനുസരിച്ചാണ് യെദിയൂരപ്പ സർക്കാറിെൻറയും ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.