ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ചെസ് ഒളിമ്പ്യാഡ് ചാമ്പ്യൻമാർ; റഷ്യയുമായി കിരീടം പങ്കിട്ടു
text_fieldsമോസ്കോ: ഫിെഡ ചെസ് ഒളിമ്പ്യാഡിൽ റഷ്യയുമായി കിരീടം പങ്കിട്ട് ടീം ഇന്ത്യ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡ് ജേതാക്കളാവുന്നത്. ഓണ്‍ലൈനായി നടത്തിയ ഫൈനൽ മത്സരത്തിനിടെ സെർവർ തകരാർമൂലം കളി തടസപ്പെട്ടതോടെ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഒന്നാം പാദ മത്സരത്തിൽ ഇരു ടീമുകളും മൂന്നു വീതം പോയിന്‍റുകളുമായി സമനിലയിൽ പിരിഞ്ഞു.രണ്ടാം പാദ മത്സരത്തിൽ അഞ്ചാം ബോർഡിൽ നിഹാൽ സരിനും ആറാം ബോർഡിൽ വിദ്യ ദേശ്മുഖും കളിച്ചുകൊണ്ടിരിക്കുന്പോൾ സെർവർ തകരാർ മൂലം കളി മുടങ്ങി. തുടർന്ന് ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു. കമ്മിറ്റിയിലെ മൂന്നുപേരില്‍ തലവന്‍ റഷ്യകാരനായതിനാല്‍ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിന്നു. അമേരിക്കയിലാണ് സര്‍വര്‍ സജീകരിച്ചരിക്കുന്നത്.
കളി തുടർന്ന് നടത്താന്‍ സാധിക്കില്ലെന്നു മനസിലായ അപ്പീല്‍ കമ്മിറ്റി ഇന്ത്യയെയും റഷ്യയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ആദ്യമായാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. 2014ൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് ഇതിനു മുമ്പുള്ള ഏറ്റവും വലിയ നേട്ടം.കോവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈൻ ആയിട്ടായിരുന്നു ഇത്തവണത്തെ ഒളിമ്പ്യാഡ്.
ലോകതാരം വിശ്വാഥൻ ആനന്ദ് നയിച്ച ഇന്ത്യൻ ടീമിെൻറ കുതിപ്പിന് മലയാളി താരം നിഹാൽ സരിെൻറ പ്രകടനം നിർണായകമായി. ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇന്ത്യ നേരിട്ട് ക്വാർട്ടറിലേക്ക് പ്രവേശിച്ചിരുന്നു. സെമിയിൽ പോളണ്ടിനെ ടൈ ബ്രേക്കറിൽ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. ആദ്യപാദ സെമിയിൽ നിഹാലിനു മാത്രമാണ് ജയിക്കാനായത്. 12 താരങ്ങൾ ഉൾപ്പെട്ട ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്നു തൃശൂർ സ്വദേശി കൂടിയായ നിഹാൽ സരിൻ. തൃശൂരിലെ ദേവമാത സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിഹാല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.