മിന്നൽ ദേവേന്ദ്ര
text_fieldsമുംബൈ: മഹാനഗരത്തെയും രാജ്യത്തെ തന്നെയും ഞെട്ടിച്ച് വെള്ളിയാഴ്ച രാവിലെ മഹാരാഷ് ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ രാജ് ഭവനിൽ അധികം പേരുണ്ടായിരുന്നില്ല. എല്ലാ നാടകങ്ങളെയും ഉപജാപങ്ങളേയും കീഴ്മേൽ മറ ിച്ച ‘മഹാനാടകം’ ആടി രണ്ടാംതവണയും മുഖ്യമന്ത്രിപദത്തിലേക്ക് ഇടിച്ചിറങ്ങിയ ഈ 49കാര െൻറ രാഷ്ട്രീയ ജീവിതം എന്നും ഇതുപോലെ തന്നെ ഇടിച്ചിറക്കങ്ങളുടേതായിരുന്നു.
ബി. ജെ.പി-ശിവസേന സഖ്യത്തിെൻറ മികച്ച ജയവുമായി ഇക്കഴിഞ്ഞ ഒക്ടോബർ 21ന് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിപദത്തിൽ തിരിച്ചത്തുമെന്ന് ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ, ശിവസേന അപ്രതീക്ഷിത മലക്കം മറിഞ്ഞതോടെയാണ് കാര്യങ്ങൾ ഇത്തരമൊരു നാടകീയ നാൽക്കവലയിൽ എത്തിയത്.
നാഗ്പുരിലെ ആർ.എസ്.എസ് കുടുംബത്തിൽ ജനിച്ച്, സംഘ് പരിവാറുകാരനായി പ്രവർത്തനം തുടങ്ങിയ ഫഡ്നാവിസ് രണ്ടാംവതണയും മുഖ്യമന്ത്രിപദവിയിൽ തിരിച്ചെത്തുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവു കൂടിയാണ്. നാഗ്പുർ സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദം നേടിയ ഫഡ്നാവിസ് ബിസിനസ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
1992ൽ നാഗ്പുർ നഗരസഭയിൽ അംഗമായാണ് അധികാര രാഷ്ട്രീയം ജീവിതം തുടങ്ങിയത്. നാഗ്പുരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ഇദ്ദേഹം രാജ്യത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ മേയർ എന്ന നേട്ടവും കരസ്ഥമാക്കി. 1999 മുതൽ നാഗ്പുർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്. ആർ.എസ്.എസുമായുള്ള ഊഷ്മള ബന്ധമാണ് അദ്ദേഹത്തിെൻറ ഉയർച്ചക്കു കാരണം. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും പൂർണ പിന്തുണയും നിർണായകമായി.
ബോളിവുഡ് താരങ്ങളും ശതകോടീശ്വര വ്യവസായികളും നിറഞ്ഞ മുംബൈ മഹാനഗരത്തിൽ സെലിബ്രിറ്റി പദവിയുള്ള കുടുംബം കൂടിയാണ് ഫഡ്നാവിസിെൻറത്. ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന പത്നി അമൃത പിന്നണി ഗായിക കൂടിയാണ്. സ്കൂൾ വിദ്യാർഥി ദിവിജ മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.